പ്രവാസി മലയാളികൾക്കായി ക്യാമ്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

Thursday 11 July 2024 12:48 AM IST

കൊച്ചി: വേനൽ അവധിയ്‌ക്കെത്തുന്ന പ്രവാസി മലയാളികളെ വരവേൽക്കാൻ 'സ്വാഗതം മലയാളമണ്ണിലേക്ക്' ക്യാമ്പയിനുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും അവിസ്മരണീയ മുഹൂർത്തങ്ങൾ ഓർമ്മകളായി സൂക്ഷിക്കാനാകുന്ന കേരള ഡയറി, ഗിഫ്റ്റ് വൗച്ചറുകൾ, മൗസ് പാഡ് എന്നിവയടങ്ങിയ കിറ്റാണ് കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന പ്രവാസികൾക്കായി സിയാലുമായി സഹകരിച്ച് ഒരുക്കിയിട്ടുള്ളത്.

നാടിന്റെ നട്ടെല്ലായ പ്രവാസികളുടെ ജീവിതത്തെ ആദരിക്കുകയാണ് ക്യാമ്പയിനിലൂടെ സൗത്ത് ഇന്ത്യൻ ബാങ്ക് ചെയ്യുന്നതെന്ന് റീട്ടെയിൽ ബാങ്കിംഗ് ചീഫ് ജനറൽ മാനേജർ സഞ്ജയ് കുമാർ സിൻഹ പറഞ്ഞു. സിയാലിൽ നടന്ന ചടങ്ങിൽ ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ, ജോയിന്റ് ജനറൽ മാനേജരും എറണാകുളം റീജണൽ ഹെഡുമായ മധു എം, ഇരിങ്ങാലക്കുട റീജിയണൽ മേധാവി റാണി സക്കറിയാസ്, കാസ ഹെഡ് സുമോദ് ഭാസ്‌കരൻ, മാർക്കറ്റിംഗ് മേധാവി രമേഷ് കെ. പി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement