ടേസ്റ്റി നിബിൾസിന്റെ 11 പോത്തിറച്ചി വിഭവങ്ങൾ വിപണിയിൽ

Thursday 11 July 2024 12:55 AM IST

കൊച്ചി: പതിനൊന്ന് ഇനം പോത്തിറച്ചി വിഭവങ്ങൾ റെഡിടുഈറ്റ് പായ്‌ക്കിൽ പ്രമുഖ ഫുഡ് ബ്രാൻഡായ ടേസ്റ്റി നിബിൾസ് വിപണിയിൽ അവതരിപ്പിച്ചു. പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം മഡോണ സെബാസ്റ്റ്യനും മാനേജിംഗ് ഡയറക്ടർ ചെറിയാൻ കുര്യനും ചേർന്ന് ഉത്പന്നങ്ങൾ പുറത്തിറക്കി. വൈസ് പ്രസിഡന്റ് (സെയിൽസ്) സുനിൽ കൃഷ്ണൻ, വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) ജെം സക്കറിയ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (ഓപ്പറേഷൻസ്) നിഷീദ് കുമാർ എന്നിവർ പങ്കെടുത്തു.
കേരള ബഫലോ മീറ്റ് കറി, സ്റ്റ്യൂ, ഫ്രൈ, റോസ്റ്റ്, ബിരിയാണി, കപ്പ ബിരിയാണി, ചില്ലി ബഫലോ മീറ്റ് , ഡ്രൈ ഫ്രൈ, മപ്പാസ്, ചില്ലി കൊണ്ടാട്ടം, വേവിച്ച ബഫലോ മീറ്റ് എന്നിവയാണ് പുതിയ വിഭവങ്ങൾ.
2001ൽ സ്ഥാപിതമായ ടേസ്റ്റി നിബിൾസ് ആലപ്പുഴ ജില്ലയിലെ അരൂരിലാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ജപ്പാനിലെ ഹിഗാഷിമാരു ഇന്റർനാഷണൽ കോർപ്പറേഷൻ കമ്പനിയുടെ പ്രധാന ഓഹരി ഉടമയാണ്.

മൂല്യവർദ്ധിത, റെഡിടുഈറ്റ് ഭക്ഷ്യോത്പ്പന്നങ്ങളിൽ സജീവമായ കമ്പനി പ്രീമിയം ഗുണനിലവാരമുള്ള രാജ്യാന്തര, ആഭ്യന്തര വിപണിയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ചെറിയാൻ കുര്യൻ പറഞ്ഞു.

വൈവിദ്ധ്യമാർന്ന ഭക്ഷ്യ ഉത്പന്നങ്ങൾ സൗകര്യപ്രദമായ രീതിയിൽ ലോക വിപണിയിൽ അവതരിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടേസ്റ്റി നിബിൾസ് വൈസ് പ്രസിഡന്റ് സുനിൽ കൃഷ്ണൻ പറഞ്ഞു.

Advertisement
Advertisement