75-ാം പിറന്നാൾ ആഘോഷിച്ച് ഗാവസ്കർ

Wednesday 10 July 2024 11:22 PM IST

ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ സുനിൽ ഗാവസ്കർ ഇന്നലെ 75-ാം പിറന്നാൾ ആഘോഷിച്ചു. മുൻ താരങ്ങളും നിലവിലെ താരങ്ങളും ആരാധകരും അദ്ദേഹത്തിന് സോഷ്യൽ മീഡിയിയിലൂടെ ആശംസകൾ നേർന്നു. സണ്ണി എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഗാവസ്കർ 1971 മുതൽ 1987വരെ ഇന്ത്യൻ കുപ്പായമണിഞ്ഞു. ശേഷം ക്രിക്കറ്റ് കമന്റേറ്ററായി മാറിയ അദ്ദേഹം ഈ രംഗത്ത് ഇപ്പോഴും സജീവമാണ്.

Advertisement
Advertisement