തലസ്ഥാനത്തിന്റെ മുഖം മാറ്റുന്ന വിഴിഞ്ഞം

Thursday 11 July 2024 1:22 AM IST

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വികസനത്തിന്റെ അനന്തസാദ്ധ്യതയാണ് സംസ്ഥാനത്തിന് സമ്മാനിക്കുന്നത്. വിദേശ രാജ്യങ്ങളുമായുള്ള കണക്റ്റിവിറ്റി, ചരക്കുഗതാഗതം എന്നിവ സുഗമമാകും. തിരുവനന്തപുരത്തെ ഉത്പാദനം, വ്യാപാര വിനിമയം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിൽ മികച്ച അവസരങ്ങളൊരുങ്ങും.

വ്യാപാര ഹബിന്റെ തലസ്ഥാനം

1. ലോജിസ്റ്റിക്സ് മേഖല കരുത്താകും. വിദേശരാജ്യങ്ങളിൽ നിന്നുള്ള വ്യാപാര വിനിമയത്തിന്റെ ഹബ്ബായി തലസ്ഥാനം മാറും.

2. കയറ്റുമതി ലക്ഷ്യമിട്ടുള്ള വ്യവസായ മേഖല ശക്തമാകും.

3. ഉന്നത വിദ്യാഭ്യാസ, സ്‌കിൽ വികസന മേഖല ശക്തിപ്പെടും. ഡിജിറ്റൽ മാരിടൈം കോഴ്സുകൾ, പോർട്ട് മാനേജ്‌മന്റ്, സപ്ലൈ ചെയിൻ മാനേജ്‌മന്റ്, റീറ്റെയ്ൽ മാനേജ്‌മെന്റ്, ക്വാളിറ്റി കൺട്രോൾ കോഴ്സുകൾ കൂടുതലായെത്തും. അഭ്യസ്ത വിദ്യരായ യുവതീ - യുവാക്കൾക്ക് മികച്ച തൊഴിലവസരങ്ങളൊരുങ്ങും.

4. തിരുവനന്തപുരത്തെ ടൂറിസം, ഭൗതികസൗകര്യ, ഹോസ്‌പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്, വ്യോമയാന മേഖലകളിൽ കൂടുതൽ തൊഴിൽ സാദ്ധ്യതകൾ.

5. പോർട്ട് മാനേജ്മെന്റിൽ ടെക്‌നിഷ്യൻ, സൂപ്പർവൈസർ, മാനേജീരിയൽ തൊഴിലുകൾ വിപുലപ്പെടും.

6. സിംഗപ്പൂരിനെയും ചൈനയെയും അപേക്ഷിച്ചു മികച്ച ട്രാൻസ്ഷിപ്മെന്റ് മേഖലയായി വിഴിഞ്ഞം മാറുന്നതോടെ തിരുവനന്തപുരത്തിന്റെ പ്രതിച്ഛായ മാറും. സേവന മേഖലയിൽ കൂടുതൽ വളർച്ചയുണ്ടാകും.

7. സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നതോടെ ഉയർന്ന ജീവിത നിലവാരം, വാങ്ങൽ ശേഷി, ഹൗസിംഗ്, എം.എസ്.എം.ഇ, സംരംഭകത്വ, സ്റ്റാർട്ടപ്പ് മേഖലയിൽ കൂടുതൽ വളർച്ച കൈവരിക്കും.

8. അഗ്രിബിസിനസ്, നേരിട്ട് കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോത്പന്നങ്ങൾ, ഭക്ഷ്യ സംസ്കരണം എന്നിവ ശക്തിപ്പെടും.

9. വർദ്ധിച്ച ഭക്ഷ്യോത്പന്നങ്ങളുടെ ആവശ്യകത കൃഷി, ക്ഷീര വികസനം, ഇറച്ചിയുത്പാദനം, കോഴിവളർത്തൽ, ഫിഷറീസ്, മത്സ്യ സംസ്കരണ മേഖലയിൽ ഗ്രാമീണ മേഖല ശക്തിപ്പെടുത്താൻ ഉപകരിക്കും. ഫുഡ് റീറ്റെയിൽ മേഖലയിൽ പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ രൂപപ്പെടും.

10. തിരുവനന്തപുരത്തെ സ്‌കൂളുകളും മാരിടൈം രംഗത്ത് സർവകലാശാലകളും മികവിന്റെ കേന്ദ്രങ്ങളും ഉന്നത പഠന കേന്ദ്രങ്ങളുമാകും.

Advertisement
Advertisement