ഗസ്റ്റ് ലക്ചറർ ഒഴിവ്

Thursday 11 July 2024 12:26 AM IST

മല്ലപ്പള്ളി : ഐ.എച്ച്.ആർ.ഡിയുടെ കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ ഇൗ അദ്ധ്യയനവർഷത്തേക്ക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ടെസ്റ്റും ഇൻറ്റർവ്യൂവും നടത്തി ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിടെക് ആൻഡ് എംടെക് ഡിഗ്രി ആണ് വിദ്യാഭ്യാസ യോഗ്യത. രണ്ടു വർഷത്തെ എൻജിനീയറിംഗ് കോളേജ് അദ്ധ്യാപനം അഭികാമ്യം. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി നാളെ രാവിലെ 10 ന് കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://cek.ac.in. ഫോൺ : 04692678983, 2677890.

Advertisement
Advertisement