പി.എസ്.സി അംഗത്വ കോഴ: പിടികൊടുക്കാതെ സി.പി.എം

Thursday 11 July 2024 12:37 AM IST

കോഴിക്കോട്: പി.എസ്.സി അംഗമാക്കാൻ കോഴഇടപാടെന്ന ആരോപണത്തിൽ പരാതി ഇല്ലെന്ന പരസ്യ നിലപാടിലേക്ക് സി.പി.എം. ഒരു പരാതിയും പാർട്ടിക്ക് മുന്നിലില്ലെന്നും ഇല്ലാത്ത ആരോപണത്തിന് മുകളിൽ എന്ത് നടപടിയാണെടുക്കേണ്ടതെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നലെ ചോദിച്ചത്. അതേസമയം, സംസ്ഥാന കമ്മിറ്റിക്ക് പരാതി കിട്ടിയില്ലെന്നതുകൊണ്ട് അന്വേഷണമില്ലെന്ന് അർത്ഥമാക്കേണ്ടെന്നും പരാതിയുള്ളിടത്ത് നിന്ന് അന്വേഷണം ഉണ്ടാവുമെന്നും മാവൂരിൽ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ഉദ്ഘാടനത്തിനെത്തിയ എം.വി.ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏതെങ്കിലും ഘടകത്തിൽ ഇത്തരമൊരു പരാതിയുണ്ടെങ്കിൽ അവർ അത് അന്വേഷിക്കും. ശരിയല്ലാത്ത കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പാർട്ടി പരിശോധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

പാർട്ടിതലത്തിൽ ഒരന്വേഷണവും നടക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടറി മോഹനൻ ഇതോടൊപ്പം ആവർത്തിക്കുകയും ചെയ്തു.

ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ മറ്റെന്തെങ്കിലും കാരണം പറഞ്ഞ്നടപടിയെടുത്ത് തലയൂരാനാണ് ശ്രമമെന്ന അഭ്യൂഹം ശക്തമായി.

സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ച മൂന്നംഗ കമ്മിഷൻ അന്വേഷണം നടത്തിവരികയാണ്. ജില്ലാ സെക്രട്ടേറിയറ്റും ഏരിയാ കമ്മിറ്റിയും പ്രമോദിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.

പണം നൽകിയവർ പരാതില്ലെന്ന് പറയുന്നുണ്ടെങ്കിലും വാങ്ങിയ പണം തിരികെ നൽകി വിഷയം ഒതുക്കിയെന്നാണ് സൂചന.

പാർട്ടിയെ സമൂഹമദ്ധ്യത്തിൽ അധിക്ഷേപിക്കും വിധം പ്രതിപക്ഷം വിഷയം നിയമസഭയിൽവരെ ഉന്നയിക്കുകയും യൂത്ത് കോൺഗ്രസ് പരാതിയുമായി പൊലീസ് കമ്മിഷണറെ സമീപിക്കുകയും ചെയ്ത സാഹചര്യത്തിൽ വിഷയം നിർവീര്യമാക്കേണ്ടത് പാർട്ടിയുടെ ബാദ്ധ്യതയായി.

പ​ണം​ ​തി​രി​ച്ചു​കി​ട്ടി​യെ​ന്ന് ​ഡോ​ക്ടർ

​പി.​എ​സ്.​സി​ ​അം​ഗ​ത്വ​ത്തി​നാ​യി​ ​കോ​ഴ​ ​വാ​ങ്ങി​യ​ ​സം​ഭ​വ​ത്തി​ൽ​ ​പ​ണം​ ​തി​രി​കെ​ ​കി​ട്ടി​യെ​ന്ന് ​പ​ണം​ ​ന​ൽ​കി​യെ​ന്നു​ ​പ​റ​യു​ന്ന​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​കു​ടും​ബം.​ ​വി​വാ​ദ​ ​വി​ഷ​യ​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ച് ​സം​ഘ​ത്തോ​ടാ​ണ് ​പ​ണം​ ​തി​രി​ച്ച് ​കി​ട്ടി​യെ​ന്നും​ ​പ​രാ​തി​യൊ​ന്നു​മി​ല്ലെ​ന്നും​ ​പ​റ​ഞ്ഞ​ത്.​ ​പി.​എ​സ്.​സി​ ​അം​ഗ​ത്തി​ന​ല്ലെ​ന്നും​ ​ആ​യു​ഷ് ​വ​കു​പ്പി​ൽ​ ​സ്ഥ​ലം​ ​മാ​റ്റ​ത്തി​ന് ​വേ​ണ്ടി​യി​ട്ടാ​യി​രു​ന്നെ​ന്നാ​ണ് ​ഇ​വ​ർ​ ​ന​ൽ​കി​യ​ ​വി​ശ​ദീ​ക​ര​ണം.​ ​പൊ​ലീ​സ് ​റി​പ്പോ​ർ​ട്ടി​നെ​ ​തു​ട​ർ​ന്ന് ​ഒ​ന്നും​ ​ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ​ആ​വ​ർ​ത്തി​ച്ച​ ​സി.​പി.​എം​ ​നേ​തൃ​ത്വം​ ​ശ​നി​യാ​ഴ്ച​ ​ജി​ല്ലാ​ക​മ്മി​റ്റി​ ​വി​ളി​ച്ചു​ചേ​ർ​ത്ത​താ​യാ​ണ് ​വി​വ​രം.