അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം

Thursday 11 July 2024 12:39 AM IST

അഗളി: അട്ടപ്പാടി ഷോളയൂർ വെള്ളകുളത്തെ മണികണ്ഠൻ-ദീപ ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ജന്മനാ ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം നാലാം തീയതിയാണ് ദീപയെ തൃശൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ദീപ അരിവാൾ രോഗ ബാധിതയാണ്.

Advertisement
Advertisement