മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തയച്ചു
Thursday 11 July 2024 12:41 AM IST
പത്തനംതിട്ട : നിർമ്മാണ തൊഴിലാളികളുടെ 15 മാസമായി മുടങ്ങി കിടക്കുന്ന ക്ഷേമപെൻഷൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കെട്ടിടനിർമ്മാണ തൊഴിലാളി കോൺഗ്രസ് മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തയച്ചു. ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ:ലിനു മാത്യു മള്ളേത്ത് അദ്ധ്യക്ഷത വഹിച്ചു. ജിബിൻ ചിറക്കടവിൽ, സുനിൽ യമുന, അസ് ലം കെ അനൂപ്, ടിജോ സാമുവൽ, ജാക്‌സൺ ഷാജി, കാർത്തിക്ക് മുരിങ്ങമംഗലം, സുഹൈൽ നജീബ്, റെജബ് അയ്യൂബ്, സുനു വടശ്ശേരിക്കര, അജ്മൽ അലി, റോബിൻ മുട്ടുകുടുക്ക,ജോൺ മെഴുവേലി എന്നിവർ പ്രസംഗിച്ചു.