മെമ്മറി കാർഡ്: ആഗസ്റ്റ് 5ന് വാദം
Thursday 11 July 2024 1:11 AM IST
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കോടതിയിലിരിക്കേ അനധികൃതമായി പരിശോധിച്ചതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന അതിജീവിതയുടെ ഹർജിയിൽ ഹൈക്കോടതി ആഗസ്റ്റ് അഞ്ചിന് വിശദമായ വാദം കേൾക്കും. ജസ്റ്റിസ് സി.എസ്.ഡയസാണ് പരിഗണിക്കുന്നത്. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ മൂന്ന് തവണ അനധികൃതമായി പരിശോധിച്ചിട്ടുണ്ടെന്ന് എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.