കളക്ടറേറ്റ് മാർച്ചും ധർണയും
Thursday 11 July 2024 1:01 AM IST
കൊല്ലം: വിലക്കയറ്റത്തിനെതിരെയും ഉദ്യോഗസ്ഥരുടെ അന്യായമായ ഇടപെടലിനെതിരെയും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കളക്ടറേറ്റ് പടിക്കൽ പ്രതിഷേധ റാലിയും ധർണയും നടത്തി. സംസ്ഥാന പ്രസിഡന്റ് ജയപാൽ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള നടപടികൾ ഉടനടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥറുടെ പീഡനം അവസാനിപ്പിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ, ജില്ലാ സെക്രട്ടറി ഷാജഹാൻ, സംസ്ഥാന സെക്രട്ടറിമാരായ റോയ് മഡോണ, ഹരിഹരൻ, കെ,എം, രാജ, ജില്ലാ ഭാരവാഹികൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി.