പെൻഷൻകാരുടെ പ്രശ്നങ്ങൾ പരി​ഹരി​ക്കണം

Thursday 11 July 2024 1:03 AM IST

കൊല്ലം: മണിഓർഡർ പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള കാലതാമസം മൂലം പെൻഷൻകാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സമീപനം മനുഷ്യത്വരഹിതമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ട്രഷറി, പോസ്റ്റൽ അധികൃതരുടെ അനാസ്ഥ മൂലമാണ് പെൻഷൻകാർ ബുദ്ധിമുട്ടുന്നത്. ട്രഷറിയിൽ നിന്നു പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റി​ലേക്ക് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ വഴി പണം കൈമാറുന്നത് തടഞ്ഞ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച വർഷങ്ങൾ പഴക്കമുള്ള ഉത്തരവിന്റെ പേരിൽ ഇപ്പോൾ പെൻഷൻ വിതരണത്തിൽ കാലതാമസം ഉണ്ടാക്കിയത് കടുത്ത അനാസ്ഥയാണ്. മരുന്നും ചികിത്സയും ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള ചെലവുകൾക്ക് പെൻഷൻകാർ ആശ്രയിക്കുന്ന തുകയാണി​ത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൻഷൻകാരുടെ സങ്കടകരമായ അവസ്ഥ യ്ക്ക് പരി​ഹാരം ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നുംഎം.പി ആവശ്യപ്പെട്ടു.

Advertisement
Advertisement