വാർഡ് വിഭജനം: വിജ്ഞാപനമിറക്കി സർക്കാർ

Thursday 11 July 2024 1:31 AM IST

തിരുവനന്തപുരം: ഗവർണർ ഒപ്പുവച്ചതോടെ, തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായുള്ള രണ്ട് ബില്ലുകൾ സർക്കാർ വിജ്ഞാപനം ചെയ്തു. അടുത്ത വർഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്. ഗവർണർ ബില്ലുകൾ ഒപ്പിടുന്നതിന് മുമ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ ചെയർമാനായുള്ള ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വാർഡ് വീതം കൂട്ടാനാണ് ബിൽ. നിയമഭേദഗതിയോടെ 1200 വാർഡുകൾ കൂടും.

Advertisement
Advertisement