ശുദ്ധജല വിതരണം 3266 ദശലക്ഷം ലിറ്റർ

Thursday 11 July 2024 1:50 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിനം ശരാശരി 3266 ദശലക്ഷം ലിറ്റർ ശുദ്ധജലം വിതരണം ചെയ്യുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയെ അറിയിച്ചു. വാട്ടർ അതോറിട്ടിയുടെ 248 ശുദ്ധീകരണ ശാലകൾ വഴി വിതരണം ചെയ്യുന്നത് 2925.17 ദശലക്ഷം ലിറ്ററാണ്.

ജലജീവൻ മിഷൻ പദ്ധതി കേന്ദ്രം 2025 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷം കേന്ദ്രം 1949.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റേഷൻകടകൾ വഴി 90 ലക്ഷം രൂപയുടെ കുപ്പിവെള്ളം വിതരണം ചെയ്തു. ഡീലർമാരെ നിയമിച്ച് എല്ലാ കടകളിലും വിതരണം ചെയ്യാൻ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

കുഴൽക്കിണർ

ചൂഷണം കുറഞ്ഞു

സ്വകാര്യ ഏജൻസികൾ അമിതതുക ഈടാക്കി കുഴൽക്കിണറുകൾ നിർമ്മിച്ചു നൽകുന്നത് ഒരു പരിധിവരെ കുറയ്ക്കാൻ സാധിച്ചു. ഭൂജല വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം ആധുനിക രീതിയിലുള്ള ആറ് കുഴൽക്കിണർ നിർമാണ യന്ത്രങ്ങൾ വാങ്ങി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് സ്വകാര്യ ഏജൻസികളുടെ ചൂഷണം കുറയ്ക്കാനായത്.

Advertisement
Advertisement