നേതൃ പഠന ക്യാമ്പ് നാളെ

Thursday 11 July 2024 8:44 PM IST

ആലുവ: മുസ്ലിംലീഗ് ജില്ലാ നേതൃ പഠന ക്യാമ്പ് നാളെ ഉച്ചക്ക് 2.30 ന് ആലുവ കുട്ടമശേരി കൺവെൻസിയ കൺവെൻഷൻ സെന്ററിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. ക്യാമ്പ് വിജയിപ്പിക്കുന്നതിനായി മണ്ഡലം നേതൃത്വ യോഗം ചേർന്നു. വൈസ് പ്രസിഡന്റ് അലി കരിപ്പായി അദ്ധ്യക്ഷത വഹിച്ചു. രജിസ്‌ട്രേഷൻ രേഖകൾ ജില്ലാ വൈസ് പ്രസിഡന്റ് ടി.എം. അബ്ബാസ് ഏറ്റുവാങ്ങി. മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.എ. ജബ്ബാർ, ട്രഷറർ പി.എ. മഹ്ബൂബ് എന്നിവർ സംസാരിച്ചു. പി.കെ. മൂസ, കെ.പി. അബ്ദുൽ ബാസിത്, മിദ്‌ലാജ്‌സലീം, സി.കെ. അമീർ, ഷിഹാബ് കുന്നത്ത്, പി.എം. നസീർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement