ദ്വിദിന രാജ്യാന്തര ജെൻ എ.ഐ കോൺക്ലേവിന് തുടക്കം ഇനി 'എ.ഐ' യുഗം

Thursday 11 July 2024 9:59 PM IST

കൊച്ചി: വിവിധ മേഖലകളിലെ പുതിയ വാതായനങ്ങൾ തുറക്കുന്ന ദ്വിദിന രാജ്യാന്തര ജെൻ എ.ഐ കോൺക്ലേവിന് കൊച്ചിയിൽ ഡിജിറ്റൽ തുടക്കം. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ജെൻ ഐ.ഐ വിദഗ്ദ്ധരടക്കം ആയിരങ്ങൾ പങ്കെടുത്ത കോൺക്ലേവ് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ സാമൂഹിക മാദ്ധ്യമമായ ലിങ്ക്ഡ് ഇന്നിൽ ഗ്രൂപ്പ് ഫോട്ടോയും ഉദ്ഘാടനവിവരങ്ങളും പോസ്റ്റ് ചെയ്ത് ഉദ്ഘാടനം ചെയ്തു. നിമിഷങ്ങൾക്കകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോൺക്ലേവിന് ആശംസകൾ കമന്റായി നിറഞ്ഞു. ഒപ്പം സദസിൽ നിന്ന് നിറഞ്ഞ കൈയടിയുമുയർന്നു.

മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ്പ് ചെയമാർ എം.എ.യൂസഫലി, ഇലക്ട്രോണിക്‌സ് ഐ.ടി സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി,കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ, ഐ.ബി.എം സോഫ്‌വെയർ പ്രൊഡക്ട്‌സ് സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ തുടങ്ങിയവർ പങ്കെടുത്തു.

'​ക​ണ്ടെ​യ്ന​‌​ർ​'​ ​ത​ല​വേ​ദന
എ.​ഐ​ ​പ​മ്പ​ ​ക​ട​ത്തി

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​തു​റ​മു​ഖ​ത്തേ​യ്ക്കെ​ത്തു​ന്ന​ ​ഒ​രു​ ​ക​ണ്ടെ​യ്‌​ന​ർ​ ​ലോ​റി​ ​ന​ട​പ​ടി​ക​ളെ​ല്ലാം​ ​പൂ​ർ​ത്തി​യാ​ക്കി​ ​പ്ര​ധാ​ന​ക​വാ​ടം​ ​ക​ട​ക്കാ​ൻ​ ​ഏ​ഴു​ ​മി​നി​റ്റെ​ടു​ക്കും.​ ​എ​ന്നാ​ൽ​ ​കൊ​ച്ചി​ ​തു​റ​മു​ഖ​ത്ത് ​ഇ​തി​ന് 30​ ​സെ​ക്ക​ൻ​ഡ് ​മ​തി.​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ക്കു​ന്ന​തും​ ​സൂ​ക്ഷി​ക്കു​ന്ന​തും​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സാ​യ​തു​കൊ​ണ്ടാ​ണീ​ ​(​എ.​ഐ​)​ ​വേ​ഗം.​ ​പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ​ ​പ്ര​ജി​ത്ത് ​നാ​യ​രു​ടെ​ ​ഡോ​ക് ​വി​ഷ​ൻ​ ​എ​ന്ന​ ​സ്റ്റാ​ർ​ട്ട്അ​പ്പ് ​സം​രം​ഭ​മാ​ണ് ​കൊ​ച്ചി​ ​തു​റ​മു​ഖ​ത്തെ​ ​ക​ണ്ടെ​യ്ന​ർ​ ​ത​ല​വേ​ദ​ന​ ​പ​മ്പ​ക​ട​ത്തി​യ​ത്.
2013​ലാ​ണ് ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റാ​യ​ ​പ്ര​ജി​ത്ത് ​ര​ണ്ട് ​സു​ഹൃ​ത്തു​ക്ക​ളു​മാ​യി​ ​ചേ​ർ​ന്ന് ​ഡോ​ക് ​വി​ഷ​ന് ​തു​ട​ക്ക​മി​ട്ട​ത്.​ ​സ​ഹ​യു​ട​മ​യാ​യ​ ​സു​ഹൃ​ത്ത് ​ഷി​പ്പിം​ഗ് ​രം​ഗ​ത്ത് ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​തി​നാ​ൽ,​ ​ഈ​ ​മേ​ഖ​ല​യി​ലെ​ ​പ്ര​ധാ​ന​ ​പ്ര​ശ്‌​ന​ങ്ങ​ളി​ൽ​ ​ഒ​ന്നാ​യ​ ​ക​ണ്ടെ​യ്‌​ന​റു​ക​ളു​ടെ​ ​വ​ര​വു​പോ​ക്കി​ലെ​ ​വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ച് ​അ​ടി​ക്ക​ടി​ ​സം​സാ​രി​ക്കു​മാ​യി​രു​ന്നു.​ ​ഇ​ത് ​പ​രി​ഹ​രി​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ ​എ.​ഐ​യു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ്ര​ജി​ത്തും​ ​സു​ഹൃ​ത്താ​യ​ ​ആ​തി​ര​യും​ ​ചേ​ർ​ന്ന് ​വി​ക​സി​പ്പി​ച്ചെ​ടു​ത്തു.​ ​ക്യാ​മ​റ​യി​ലൂ​ടെ​ ​ക​ണ്ടെ​യ്‌​ന​റു​ടെ​ ​വ​ര​വ്‌​പോ​ക്കു​ക​ൾ​ ​ഒ​പ്പി​യെ​ടു​ക്കും.​ ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​വി​വ​ര​ങ്ങ​ളെ​ല്ലാം​ ​ക്രോ​ഡീ​ക​രി​ക്കും.​ ​ഡ്രൈ​വ​റു​ടെ​ ​ചി​ത്ര​വും​ ​പ​ക​ർ​ത്തും.​ 30​ ​സെ​ക്ക​ൻ​ഡി​ൽ​ ​എ​ല്ലാം​ ​ക​ഴി​യു​മെ​ന്ന് ​പ്ര​ജി​ത്ത് ​പ​റ​ഞ്ഞു.
സം​രം​ഭ​ത്തി​ന് ​സാ​ദ്ധ്യ​ത​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​വി​ശാ​ഖ​പ​ട്ട​ണം,​ ​കൊ​ച്ചി​ ​തു​റ​മു​ഖം,​ ​ദു​ബാ​യ് ​പോ​ർ​ട്ട് ​എ​ന്നി​വ​യെ​ല്ലാം​ ​ഡോ​ക് ​വി​ഷ​ൻ​ ​സാ​ങ്കേ​തി​ക​ ​സ​ഹാ​യ​മാ​ണ് ​ഇ​പ്പോ​ൾ​ ​തേ​ടി​യി​രി​ക്കു​ന്ന​ത്.​ ​ട്രെ​യ്‌​ല​റു​ക​ളി​ൽ​ ​വ​രു​ന്ന​ ​ക​ണ്ടെ​യ്‌​ന​റു​ക​ൾ​ ​മാ​ത്ര​മ​ല്ല,​ ​യാ​ർ​ഡി​ൽ​ ​നി​ന്ന് ​ക​ണ്ടെ​യ്‌​ന​റു​ക​ൾ​ ​എ​ളു​പ്പം​ ​ക​ണ്ടെ​ത്താ​നും​ ​ഡോ​ക് ​വി​ഷ​ൻ​ ​സ​ഹാ​യി​ക്കും.​ ​യൂ​റോ​പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നേ​ര​ത്തെ​ ​ത​ന്നെ​ ​മു​മ്പേ​ ​ഈ​ ​മാ​തൃ​ക​യു​ണ്ട്.

പ്ര​തി​യു​ടെ​ ​'​ജാ​ത​കം​'​ ​വ​രെ​ ​എ.​ഐ.​ ​ത​രും​ !

കൊ​ച്ചി​:​ ​പേ​ര്,​ ​ഫോ​ൺ​ ​ന​മ്പ​ർ,​ ​സ്ഥ​ലം,​ ​കു​റ്റ​കൃ​ത്യം​ ​എ​ന്നി​വ​ ​ന​ൽ​കി​യാ​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​മോ​ഷ്ടാ​വി​ന് ​രാ​ജ്യ​ത്ത് ​എ​വി​ടെ​ ​കേ​സു​ണ്ടെ​ങ്കി​ലും​ ​സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ​ ​അ​റി​യാം.​ ​ക്രൈം​ ​അ​ന​ലൈ​സ​ർ​ ​എ​ന്ന​ ​എ.​ഐ​ ​ടൂ​ളാ​ണ് ​താ​രം.
കു​റ്റ​വാ​ളി​ക​ളെ​ ​പി​ടി​കൂ​ടാ​നും​ ​മ​റ്റ് ​കേ​സു​ക​ളി​ൽ​ ​ബ​ന്ധ​മു​ണ്ടോ​യെ​ന്ന​ത​ട​ക്കം​ ​ക​ണ്ടെ​ത്താ​നു​മു​ള്ള​ ​ടൂ​ൾ​ ​ഐ.​ബി.​എ​മ്മാ​ണ് ​വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​എ​ഫ്.​ഐ.​ആ​ർ​ ​മു​ത​ൽ​ ​പ്ര​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വാ​ർ​ത്ത​ക​ൾ​ ​വ​രെ​ ​ടൂ​ൾ​ ​ന​മ്മു​ടെ​ ​മു​ന്നി​ലേ​ക്കെ​ത്തി​ക്കും.​ ​പ്ര​തി​യെ​ ​പൊ​ലീ​സ് ​പി​ടി​ച്ച​ ​വാ​ഹ​നം​ ​ഏ​തെ​ന്നും​ ​ഇ​ത് ​ഇ​പ്പോ​ൾ​ ​എ​വി​ടെ​യെ​ന്ന് ​വ​രെ​ ​അ​റി​യാം.
തീ​ർ​ന്നി​ല്ല,​ ​ന​ഷ്ട​പ്പെ​ട്ട​ ​മൊ​ബൈ​ൽ​ ​രാ​ജ്യ​ത്ത് ​എ​വി​ടെ​യാ​ണെ​ന്നും​ ​ആ​രെ​ല്ലാം​ ​ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​അ​റി​യാ​നാ​കും.​ ​കൊ​ച്ചി​ ​ജെ​ൻ​ ​എ.​ഐ​ ​കോ​ൺ​ക്ലേ​വി​ൽ​ ​പ്ര​ദ​ർ​പ്പി​ച്ച​ ​ടൂ​ൾ​ ​നി​ര​വ​ധി​പ്പേ​ർ​ക്ക് ​കൗ​തു​ക​മാ​യി.

എ.​ഐ​ ​കേ​ന്ദ്രം​ ​ഉ​യ​രും

കൊ​ച്ചി​:​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി​കേ​ന്ദ്രം​ ​സ്ഥാ​പി​ക്കാ​ൻ​ ​യു.​കെ​യി​ലെ​ ​എ​ഡി​ൻ​ബ​റോ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​അ​ല​ൻ​ ​ടൂ​റിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും​ ​കേ​ര​ള​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​ഡി​ജി​റ്റ​ൽ​ ​സ​യ​ൻ​സ് ​പാ​ർ​ക്കും​ ​ത​മ്മി​ൽ​ ​ക​രാ​റൊ​പ്പി​ട്ടു.​ ​നി​ർ​മ്മി​ത​ബു​ദ്ധി,​ ​ഹാ​ർ​ഡ് ​വെ​യ​ർ,​ ​റോ​ബോ​ട്ടി​ക്‌​സ്,​ ​ജെ​ൻ​ ​എ.​ഐ​ ​മേ​ഖ​ല​യി​ലെ​ ​ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കാ​ണ് ​കേ​ന്ദ്രം​ ​സ്ഥാ​പി​ക്കു​ക.
കൊ​ച്ചി​യി​ൽ​ ​ജെ​ൻ​ ​എ.​ഐ​ ​കോ​ൺ​ക്ലേ​വി​ൽ​ ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വി​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ഡീ​ൻ​ ​അ​ല​ക്‌​സ് ​ജെ​യിം​സ്,​ ​അ​ല​ൻ​ ​ടൂ​റിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​ഡ​യ​റ​ക്ട​ർ​ ​ഫോ​ർ​ ​റോ​ബോ​ട്ടി​ക്‌​സ് ​ആ​ൻ​ഡ് ​എ.​ഐ​ ​പ്രൊ​ഫ​സ​ർ​ ​സേ​തു​ ​വി​ജ​യ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ധാ​ര​ണാ​പ​ത്രം​ ​കൈ​മാ​റി​യ​ത്.
വ്യ​വ​സാ​യ​വ​കു​പ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ.​പി.​എം​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഷ്,​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സി​ല​ർ​ ​ഡോ.​ ​സ​ജി​ ​ഗോ​പി​നാ​ഥ്,​ ​എ​ഡി​ൻ​ബ​റോ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​റീ​ജി​യ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​അ​തു​ല്യ​ ​അ​ര​വി​ന്ദ് ​തു​ട​ങ്ങി​യ​വ​ർ​ ​സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Advertisement
Advertisement