വരുമാനം കൂട്ടാൻ സേവന ഫീസിൽ വർദ്ധന വരുത്തും

Friday 12 July 2024 4:00 AM IST

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസുകൾ വർദ്ധിപ്പിച്ച് വരുമാനം ഉയർത്തും. സെക്രട്ടറിമാർക്ക് ഇതിനുള്ള അധികാരം നൽകാൻ മന്ത്രിസഭാ തീരുമാനം.
ഏതൊക്കെ ഫീസുകൾ വർധിപ്പിക്കാം എന്നതു സംബന്ധിച്ച ശുപാർശകൾ വകുപ്പ് സെക്രട്ടറിമാർ തയാറാക്കി 26നകം ഉത്തരവ് ഇറക്കണം.
കഴിഞ്ഞ ആറുമാസത്തിനകം നിരക്കുകൾ വർദ്ധിപ്പിച്ച നിരക്ക് വീണ്ടും കൂട്ടില്ല.വിദ്യാർത്ഥികൾ, പട്ടികജാതി-വർഗ വിഭാഗങ്ങൾ എന്നിവർക്ക് നിരക്ക് വർദ്ധനവ് ബാധകമാകില്ല. മറ്റു വിഭാഗങ്ങളിൽ വൻതോതിൽ വർദ്ധന വന്നേക്കും.
വരുമാന വർദ്ധനവിനും നിരക്കുപരിഷ്‌ക്കരണത്തിനും നോൺടാക്സ് റവന്യൂ വർധനവിനുമായാണ് നടപടി. നിർദ്ദേശങ്ങൾ സർക്കാർ പരിശോധിക്കും.
പരാതികൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Advertisement
Advertisement