കീം : അപാകതകൾ പരിഹരിക്കാം
തിരുവനന്തപുരം: എൻജിനിയറിംഗ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും 16 വരെ www.cee.kerala.gov.in ൽ അവസരം. ഹെൽപ് ലൈൻ : 0471-2525300.
എം.സി. എ അപേക്ഷയിലെ തെറ്റു തിരുത്താം
തിരുവനന്തപുരം: എം.സി.എ പ്രവേശനത്തിനുള്ള അപേക്ഷകളിൽ തിരുത്തൽ വരുത്താൻ www.lbscentre.kerala.gov.in ൽ 16വരെ അവസരം. വിവരങ്ങൾക്ക് : 0471-2324396, 2560327, 2560363, 2560364.
സി.എ പരീക്ഷാ ഫലം
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ (ICAI) നടത്തിയ സി.എ ഫൈനൽ, ഇന്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icai.nic.in. 500-ൽ 83.33 ശതമാനം മാർക്ക് നേടിയ ഡൽഹി സ്വദേശി ശിവം മിശ്രയ്ക്കാണ് സി.എ ഫൈനൽ ഒന്നാം റാങ്ക്.
യോഗ കോഴ്സ്
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ കേരള മുഖാന്തരം തിരഞ്ഞെടുക്കപ്പെട്ട സർക്കാർ / എയ്ഡഡ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന യോഗ കോഴ്സ് രണ്ടാം ബാച്ചിന്റെ പ്രവേശന തീയതി ജൂലായ് 31 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടെ ആഗസ്റ്റ് 12 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 20ന്
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 20ന് രാവിലെ 10മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ, ബി.ടെക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 19ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് https://bit.ly/JULYPL24 വഴി പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 2304577.
ഫാർമസി റാങ്ക് ലിസ്റ്റ് അടുത്തയാഴ്ച
തിരുവനന്തപുരം: ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് അടുത്തയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. എൻജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്കൊപ്പമാണ് ഫാർമസി പ്രവേശന പരീക്ഷയും നടത്തിയത്. രണ്ടിനും പ്രത്യേകം റാങ്ക് ലിസ്റ്റാണ്.
ഡിഗ്രി, പി.ജി സീറ്റൊഴിവ്
തിരുവനന്തപുരം: കേരള സർക്കാർ നിയന്ത്രണത്തിലുള്ള സീപാസിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഒഫ് ടെക്നോളജി ആൻഡ് അപ്ളൈഡ് സയൻസിൽ (കോട്ടയം പുല്ലരിക്കുന്ന് ക്യാമ്പസ്) ബി.എസ്സി സൈബർ ഫോറൻസിക്, എം.എസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എം.എസ്സി സൈബർ ഫോറൻസിക് കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്.എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.സി എച്ച് വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ.9446404014, 9633177092,9605518774.
ഗുരുവായൂർ ദേവസ്വം ഡ്രാഫ്റ്റ്സ്മാൻ
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 2022 ഒക്ടോബർ 12 ന് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് 1 (സിവിൽ) ( കാറ്റഗറി നമ്പർ 14 ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം ഹാജരാകാത്തവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടിനൽകില്ല.
വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ. 15 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസുമായി ബന്ധപ്പെടണം.