ഫുട്ബാൾ ടൂർണമെന്റ്

Friday 12 July 2024 1:41 AM IST
football

ശ്രീകൃഷ്ണപുരം : സുബ്രതോ മുഖർജി സംസ്ഥാന ഫുട്ബാൾ ടൂർണമെന്റ് ജൂലായ് 13 മുതൽ 15 വരെ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറിസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. അണ്ടർ 17 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ15 ആൺകുട്ടികളുടെയും വിഭാഗങ്ങളിലാണ് മത്സരങ്ങൾ.
13ന് രാവിലെ 7 മണി മുതൽ രണ്ടു മൈതാനത്തായി മത്സരങ്ങൾ നടക്കും.14ന് അണ്ടർ 17 ആൺകുട്ടികളുടെയും,
പെൺകുട്ടികളുടെയും സെമി ഫൈനൽ, ലൂസേർസ് ഫൈനൽ മത്സരങ്ങൾ നടക്കും. 15ന് മൂന്നു വിഭാഗങ്ങളുടെയും ഫൈനൽ നടക്കും. മത്സരങ്ങൾ 13ന് രാവിലെ10ന് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement