സുരക്ഷ പാലിയേറ്റീവ് വാഹനം ഏറ്റുവാങ്ങി

Friday 12 July 2024 12:03 AM IST
സുരക്ഷപെയിൻ ആൻറ് പാലിയേറ്റീവിനു ലഭിച്ച ത്രിവീലർ ഇ സ്കൂട്ടർ സി.ടി.സി അബ്ദുള്ള ഏറ്റുവാങ്ങുന്നു

കൊടിയത്തൂർ: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കൊടിയത്തൂർ മേഖലയ്ക്ക് ആദിൽ കൊയപ്പത്തൊടി സംഭാവന നൽകിയ ത്രീ വീലർ ഇ സ്കൂട്ടർ ജലീൽ ജുമുഅയിൽ നിന്ന് കൊടിയത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് സി. ടി. സി അബ്ദുള്ള ഏറ്റുവാങ്ങി. മേഖല ചെയർമാൻ ഷബീർ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. എം. എ അൻവർ, ഗിരീഷ് കാരക്കുറ്റി, എം.കെ ഉണ്ണികോയ, ഗുലാം ഹുസൈൻ കൊളക്കാടൻ, അസീസ് കുന്നത്ത്, എൻ. രവീന്ദ്രകുമാർ, കെ. വി അബ്ദുള്ള എന്നിവർ പങ്കെടുത്തു. പി. പി സുരേഷ് ബാബു സ്വാഗതവും അനസ് താളത്തിൽ നന്ദിയും പറഞ്ഞു.

Advertisement
Advertisement