സിറ്റി പൊലീസ് പരിധിയിൽ മൂന്ന് പുതിയ സ്റ്റേഷനുകൾ വേണം: കെ.പി.ഒ.എ

Friday 12 July 2024 2:01 AM IST

കൊല്ലം: കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ വിഭജിച്ച് തൊടിയൂർ മണപ്പള്ളി എന്നിവിടങ്ങളിലും ഇരവിപുരം, കൊട്ടിയം, കിളികൊല്ലൂർ, ഈസ്റ്റ് പൊലീസ് സ്റ്റേഷനുകൾ വിഭജിച്ച് പള്ളിമുക്കിലും പുതിയ പൊലീസ് സ്റ്റേഷനുകൾ ആരംഭിക്കണമെന്ന് കെ.പി.ഒ.എ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൊല്ലം പബ്ലിക് ലൈബ്രറി വളപ്പിൽ രാവിലെ ജില്ലാ പ്രസിഡന്റ് എൽ. അനിൽകുമാർ പതാക ഉയർത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം കമ്മിഷണർ വിവേക് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. ശ്രീകുമാർ അനുശോചന പ്രമേയവും സംസ്ഥാനകമ്മിറ്റി അംഗം കെ. ലത രക്തസാക്ഷി അനുസ്മരണവും നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ എസ്. ഷഹീർ സ്വാഗതം പറഞ്ഞു. കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, കെ.പി.ഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ചന്ദ്രശേഖരൻ, എ.സി.പിമാരായ ആർ.എസ്. അനുരൂപ്, എ. അഭിലാഷ്, സിനി ഡെന്നീസ്, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എ. രാജു, പൊലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്. സനോജ്, കെ.പി.എ ജില്ലാ സെക്രട്ടറി സി. വിമൽകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടും. ജില്ലാ സെക്രട്ടറി ജിജു സി.നായർ ജില്ലാ കമ്മിറ്റി റിപ്പോർട്ടും ജില്ലാ ട്രഷറർ എസ്. മനു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ്. സുൽഫി പ്രമേയങ്ങൾ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി. പ്രദീപ്കുമാർ നന്ദി പറഞ്ഞു.

Advertisement
Advertisement