കൊടിമൂട്ടിൽ എസ്. പ്രശോഭൻ അനുസ്മരണം

Friday 12 July 2024 2:39 AM IST
കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം സംഘടിപ്പിച്ച കൊടിമൂട്ടിൽ എസ്. പ്രശോഭൻ അനുസ്മരണ സമ്മേളനം കേരളകൗമുദി ന്യൂസ് എഡിറ്ററും ഐ. ജെ.ടി ഡയറക്ടറുമായ ഡോ. ഇന്ദ്രബാബു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊടിമൂട്ടിൽ ശ്രീഭദ്രകാളി ക്ഷേത്രം മുൻ സെക്രട്ടറിയും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനുമായിരുന്ന കൊടിമൂട്ടിൽ എസ്. പ്രശോഭന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രം സംഘടി​പ്പി​ച്ച അനുസ്മരണ സമ്മേളനം കേരളകൗമുദി ന്യൂസ് എഡിറ്ററും ഐ.ജെ.ടി ഡയറക്ടറുമായ ഡോ. ഇന്ദ്രബാബു ഉദ്ഘാടനം ചെയ്തു. കളത്തറ കുടുംബാംഗം എസ്. പ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. കവി ബാബുപാക്കനാർ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി, തോട്ടം ഭുവനേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി, സമുദ്രതീരം ചെയർമാൻ എം. റുവൽ സിംഗ്, പഞ്ചായത്ത് അംഗം സുഭദ്രാമ്മ, കൊടിമൂട്ടിൽ ക്ഷേത്രം സെക്രട്ടറി എസ്. പ്രകാശ്, അജിത് കുമാർ, ജയഘോഷ് പട്ടേൽ, രാജീവൻ പാമ്പുറം, ശരത് ചന്ദ്രൻ പിള്ള, ആർ. രജീഷ്, കെ.ജി. രാജു, അനിൽ മാധവ്, പ്രസന്നൻ പാരിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ജയസിംഗ് സ്വാഗതവും ഡോ. ആർ ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement