മാസം  1000  രൂപ  എടുക്കാനുണ്ടോ? എങ്കിൽ    മക്കളുടെ  കല്യാണത്തെക്കുറിച്ചും  വിദ്യാഭ്യാസത്തെക്കുറിച്ചും   ടെൻഷനടിക്കേണ്ട  

Friday 12 July 2024 3:40 PM IST

സമ്പത്തുകാലത്ത് തൈപത്തുവച്ചാൽ ആപത്തുകാലത്ത് കാപത്തുതിന്നാം.. ഈ ചൊല്ല് അന്വർത്ഥമാക്കുന്നതാണ് നിക്ഷേപ പദ്ധതികൾ. വരുമാനം അത് എത്രതന്നെയായാലും കിട്ടുന്ന കാശിനെ യോജിച്ച രീതിയിൽ വിനിയോഗിക്കുകയാണ് വേണ്ടത്. എങ്കിൽ അല്ലലും ടെൻഷനുമില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവും.

പേരുകേൾക്കുമ്പോൾ നമുക്ക് പറ്റിയതല്ല എന്ന് തോന്നുമെങ്കിലും ഏത് സാധാരണക്കാരനും സ്വീകരിക്കാവുന്ന നിക്ഷേപപദ്ധതിയാണ് മ്യൂച്ചൽ ഫണ്ടുകൾ. സംഗതി എന്താണെന്ന് വ്യക്തമായില്ലെങ്കിൽ പറഞ്ഞുതരാം. നിങ്ങളെപ്പോലുള്ള നിരവധിയാളുകളിൽ നിന്ന് ചെറിയ തുകകൾ സ്വരുക്കൂട്ടി ഒരു വലിയ സംഖ്യയാക്കി ഓഹരി വിപണിയിലോ കടപ്പത്രങ്ങളിലോ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾക്ക് ആവശ്യമുള്ള സമയത്തോ ഒരു നിശ്ചിത കാലയളവ് കഴിഞ്ഞോ പണം പിൻവലിക്കാം. അപ്പോൾ ലഭിക്കുന്ന തുകയുടെ വലിപ്പം കണ്ട് നിങ്ങളുടെ കണ്ണുതള്ളുമെന്ന് ഉറപ്പ്. ഇത് മനസിലാക്കി മ്യൂച്ചൽഫണ്ടിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം ഓരോവർഷവും കൂടിവരികയാണ്.

തീരെ കുറഞ്ഞ നിക്ഷേപം ആയിരം രൂപയാണ്. അതായത് ഒരാൾക്ക് ഒരു മാസം നിക്ഷേപിക്കുന്ന ഏറ്റവും കുറഞ്ഞ തുക ആയിരം രൂപയാണ്. കൈയിലുള്ള പൈസയുടെ വലിപ്പത്തിനനുസരിച്ച് മുകളിലേക്ക് എത്രവേണമെങ്കിലും നിക്ഷേപിക്കാനാവും. പതിനാലുവർഷം കൊണ്ട് നേട്ടം ലഭിക്കുന്ന ഒരു പദ്ധതിയിൽ നിങ്ങൾ ആയിരം രൂപ നിക്ഷേപിക്കുകയാണെങ്കിൽ ആകെ നിക്ഷേപിക്കുന്നത് 1,44,000 രൂപയായിരിക്കും. എന്നാൽ നിങ്ങൾക്ക് കിട്ടുന്നത് ഏകദേശം 2,59,000 രൂപയായിരിക്കുമത്രേ. മറ്റുനിക്ഷേപപദ്ധതികളിൽ നിന്ന് മ്യൂച്ചൽ ഫണ്ടുകളെ വേറിട്ടുനിറുത്തുന്നതും ഇതുതന്നെയാണ്. നമ്മൾ നേരിട്ട് ഓഹരികളിലേക്ക് നിക്ഷേപിക്കുമ്പോൾ ഉള്ള റിസ്ക് ഇതിൽ അല്പംപോലും ഉണ്ടാവില്ല.

ചെറിയ കാലയളവിലേക്ക് നിക്ഷേപിക്കാതെ കൂടുതൽ കാലത്തേക്ക് നിക്ഷേപിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം. ഇതിലൂടെയാണ് മികച്ച വരുമാനം നിങ്ങൾക്ക് ലഭിക്കുന്നത്. ഇത്രയും മനസിലായില്ലേ എങ്കിൽ എത്രയും പെട്ടെന്ന് നിക്ഷേപം തുടങ്ങിക്കോളൂ.

Advertisement
Advertisement