കരിയില ഇനി സൂപ്പർ വളമാകും

Saturday 13 July 2024 12:00 AM IST

തൃശൂർ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനിയറിംഗ് കോളേജിൽ ഇപ്പോൾ കരിയില കത്തിക്കാറില്ല. കരിയില കത്തിക്കുമ്പോഴെല്ലാം അകാലത്തിൽ പൊലിഞ്ഞ പെൺകുട്ടിയുടെ ജീവനായിരുന്നു അശ്വതി ടീച്ചറുടെ മനസിൽ. വീട്ടുവളപ്പിൽ കരിയില കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപടർന്നാണ് തന്റെ കോളേജിലെ വിദ്യാർത്ഥിയുടെ സഹോദരിയായിരുന്ന പെൺകുട്ടി മരിച്ചത്. ഇതേ രീതിയിൽ മറ്റൊരു സ്ത്രീ മരിച്ചതും ടീച്ചറുടെ മനസിൽ തെളിഞ്ഞു.

പക്ഷേ, ക്യാമ്പസിൽ കുന്നുകൂടുന്ന കരിയില എന്തു ചെയ്യും? ആ ചിന്തയാണ് വളമാക്കാമെന്ന ആശയം മെക്കാനിക്കൽ വിഭാഗത്തിലെ ടീച്ചറിൽ ജനിപ്പിച്ചത്. ഇക്കാര്യം കൃഷിവിദഗ്ദ്ധരുമായി സംസാരിച്ചു. കടലപ്പിണ്ണാക്കും ചാണകവും ഈർപ്പത്തിന് കുറച്ച് കഞ്ഞിവെള്ളവും ചേർക്കാമെന്ന് നിർദ്ദേശം ലഭിച്ചു. മെക്കാനിക്കൽ വിഭാഗത്തിലെ അവസാനവർഷ വിദ്യാർത്ഥികളായ ആബേൽ ജയ്‌സൺ, ആൽബർട്ട് ആന്റോ, അജ്മൽ പാഷ, ജോ കുര്യൻ ജോസ് എന്നിവർ ടീച്ചറുടെ ആശയത്തെ തങ്ങളുടെ പ്രൊജക്ടുമായി സംയോജിപ്പിച്ചതോടെ 'കരിയിലവളം" റെഡി. ഫ്ളാറ്റുകൾ, ഐ.ടി ഹബുകൾ, പാർക്കുകൾ, റസിഡൻഷ്യൽ കോളനികൾ തുടങ്ങിയ സ്ഥലങ്ങളിൽ കുന്നുകൂടുന്ന കരിയിലയെ വളമാക്കിയാൽ മാലിന്യപ്രശ്നവും പരിഹരിക്കാം.

പെല്ലറ്റൈസറും വികസിപ്പിച്ചു

കരിയില പൊടിച്ചത് 70 ശതമാനവും കടലപ്പിണ്ണാക്കും ചാണകവും 30 ശതമാനവും ചേർത്ത് മിശ്രിതമാക്കി, യന്ത്രസഹായത്തോടെ പെല്ലറ്റ് രൂപത്തിലാക്കി. ഈർപ്പത്തിന് കഞ്ഞിവെള്ളം ചേർത്തു. പെല്ലറ്റ് നിർമ്മാണത്തിന് 40,000 രൂപ ചെലവിൽ മോട്ടോറിൽ പ്രവർത്തിക്കുന്ന 'പെല്ലറ്റെെസർ' വികസിപ്പിച്ചു. ഇതിൽ മണിക്കൂറിൽ 80 കിലോ പെല്ലറ്റുണ്ടാക്കാം. ഭാവിയിൽ കരിയില പൊടിക്കാനുള്ള സംവിധാനവും യന്ത്രത്തിലുണ്ടാക്കും. പായ്ക്കറ്റിലാക്കി വിൽക്കാനും ആശയം കൈമാറാനും ആലോചനയുണ്ട്.

ഡോ.​പി.​ ​ര​വീ​ന്ദ്ര​ന്
കാ​ലി​ക്ക​റ്റ് ​വി.​സി​യു​ടെ
ചു​മ​തല

​മ​ന്ത്രി​ ​ബി​ന്ദു​വി​ന്റെ​ ​പാ​ന​ൽ​ ​ത​ള്ളി
തി​രു​വ​ന​ന്ത​പു​രം​:​ ​ഡോ.​ ​എം.​കെ.​ ​ജ​യ​രാ​ജ് ​വി​ര​മി​ച്ച​ ​ഒ​ഴി​വി​ൽ​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​കെ​മി​സ്ട്രി​ ​വി​ഭാ​ഗം​ ​പ്രൊ​ഫ​സ​റും​ ​മു​ൻ​ ​സ​യ​ൻ​സ് ​ഡീ​നു​മാ​യ​ ​ഡോ.​ ​പി.​ ​ര​വീ​ന്ദ്ര​ന് ​കാ​ലി​ക്ക​റ്റ് ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​ന​ൽ​കി​ ​ഗ​വ​ർ​ണ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി.
മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​ന​ൽ​കി​യ​ ​മൂ​ന്നം​ഗ​ ​പാ​ന​ൽ​ ​ഗ​വ​ർ​ണ​ർ​ ​ത​ള്ളി.​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ഫി​സി​ക്സ് ​പ്രൊ​ഫ​സ​ർ​ ​ഡോ.​പ്ര​ദ്യു​ത്ദ​മ​ന​ൻ,​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഹി​ന്ദി​ ​പ്രൊ​ഫ​സ​ർ​ ​ഡോ.​ ​ജ​യ​ച​ന്ദ്ര​ൻ,​ ​ഇം​ഗ്ലീ​ഷ് ​പ്രൊ​ഫ​സ​ർ​ ​ഡോ.​ ​മീ​നാ​ ​ടി.​ ​പി​ള്ള​ ​എ​ന്നി​വ​രു​ടെ​ ​പാ​ന​ലാ​ണ് ​മ​ന്ത്രി​ ​രാ​ജ്ഭ​വ​നി​ലേ​ക്ക​യ​ച്ച​ത്.​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി​സി​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​മ​ന്ത്രി​യു​ടെ​യോ​ ​സ​ർ​ക്കാ​രി​ന്റെ​യോ​ ​ഇ​ട​പെ​ട​ൽ​ ​പാ​ടി​ല്ലെ​ന്ന​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​നി​ല​നി​ൽ​ക്കെ​യാ​ണ് ​മ​ന്ത്രി​ ​പാ​ന​ൽ​ ​കൈ​മാ​റി​യ​ത്.

ജ​​​സ്റ്റി​​​സ് ​​​പി.​​​ ​​​സോ​​​മ​​​രാ​​​ജ​​​ന്
യാ​​​ത്ര​​​അ​​​യ​​​പ്പ് ​​​ന​​​ൽ​​​കി
കൊ​​​ച്ചി​​​:​​​ ​​​കേ​​​ര​​​ള​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​വി​​​ര​​​മി​​​ച്ച​​​ ​​​ജ​​​സ്റ്റി​​​സ് ​​​പി.​​​ ​​​സോ​​​മ​​​രാ​​​ജ​​​ന് ​​​ഫു​​​ൾ​​​കോ​​​ർ​​​ട്ട് ​​​റ​​​ഫ​​​റ​​​ൻ​​​സോ​​​ടെ​​​ ​​​യാ​​​ത്ര​​​അ​​​യ​​​പ്പ് ​​​ന​​​ൽ​​​കി.​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​ ​​​ഒ​​​ന്നാം​​​ന​​​മ്പ​​​ർ​​​ ​​​കോ​​​ട​​​തി​​​ ​​​ഹാ​​​ളി​​​ൽ​​​ ​​​ന​​​ട​​​ന്ന​​​ ​​​ച​​​ട​​​ങ്ങി​​​ൽ​​​ ​​​ആ​​​ക്ടിം​​​ഗ് ​​​ചീ​​​ഫ് ​​​ജ​​​സ്റ്റി​​​സ് ​​​എ.​​​ ​​​മു​​​ഹ​​​മ്മ​​​ദ് ​​​മു​​​ഷ്‌​​​താ​​​ഖ്,​​​ ​​​അ​​​ഡീ​​​ഷ​​​ണ​​​ൽ​​​ ​​​അ​​​ഡ്വ​​​ക്കേ​​​റ്റ് ​​​ജ​​​ന​​​റ​​​ൽ​​​ ​​​അ​​​ശോ​​​ക് ​​​എം.​​​ ​​​ചെ​​​റി​​​യാ​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ ​​​സം​​​സാ​​​രി​​​ച്ചു.​​​ ​​​ജ​​​സ്റ്റി​​​സ് ​​​സോ​​​മ​​​രാ​​​ജ​​​ൻ​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ജ​​​സ്റ്റി​​​സ് ​​​സോ​​​മ​​​രാ​​​ജ​​​ൻ​​​ 2016​​​നാ​​​ണ് ​​​ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ​​​ ​​​അ​​​ഡീ.​​​ജ​​​ഡ്ജി​​​യാ​​​യി​​​ ​​​ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്.​​​ 2018​​​ൽ​​​ ​​​സ്ഥി​​​രം​​​ ​​​ജ​​​ഡ്ജി​​​യാ​​​യി.​​​ ​​​കൊ​​​ല്ലം​​​ ​​​സ്വ​​​ദേ​​​ശി​​​യാ​​​ണ്.

Advertisement
Advertisement