നവകേരള ബസ് കോഴിക്കോട് - തിരുവനന്തപുരം റൂട്ടിലേക്ക്

Saturday 13 July 2024 12:00 AM IST

തിരുവനന്തപുരം: കോഴിക്കോട്- ബംഗളൂരു റൂട്ടിൽ നഷ്ടത്തിലോടുന്ന നവ കേരള ബസ് സർവീസ് കോഴിക്കോട് -തിരുവനന്തപുരം റൂട്ടിലേക്ക് മാറ്രാൻ ഗതാഗത വകുപ്പിൽ ആലോചന

ഈ മാസം ഒന്നു മുതലുള്ള കണക്കെടുത്താൽ ഏഴിന് മാത്രമാണ് ബസ് ലാഭത്തിൽ ഓടിയത്. ആളില്ലാത്തതിനാൽ ബുധനും വ്യാഴവും സർവീസ് നടത്തിയില്ല. രണ്ട് ട്രിപ്പിലും യാത്രക്കാർ നിറഞ്ഞാൽ 62,000 രൂപ കെ.എസ്.ആർ.ടി.സിക്ക് കിട്ടും. ഡീസലും ജീവനക്കാരുടെ ശമ്പളവും അടക്കം ഒരുതവണ ബസിന് ചെലവ് നാൽപതിനായിരത്തോളം രൂപ. 45,000 രൂപയെങ്കിലും കിട്ടിയാൽ സർവീസ് സുഗമമായി നടത്താം. എന്നാൽ, ഈ മാസം നാൽപതിനായിരത്തിന് മുകളിൽ കളക്ഷൻ കിട്ടിയത് രണ്ട് ദിവസം.സീറ്റ് നിറഞ്ഞ് ഒരു ദിവസം പോലും ഓടിയില്ല. 26 സീറ്റ് മാത്രം.പുലർച്ചെ നാലു മണിക്കാണ് കോഴിക്കോടു നിന്നും ബസ് പുറപ്പെടുന്നത്. ബംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് രണ്ടരയ്ക്കും. ഈ സമയ ക്രമവും പ്രതികൂലമായെന്നാണ് വിലയിരുത്തൽ

യാത്രക്കാരന്

നഷ്ടം

നവകേരള എ.സി ബസ്സിലുള്ളത് പുഷ് ബാക്ക് സീറ്റുകൾ. നിരക്ക് 1240 രൂപ.ഓൺലൈനായി ബുക്ക് ചെയ്താൽ 1256 രൂപ

സ്വകാര്യ എ.സി. ബസിൽ ഈ നിരക്കിൽ സ്ലീപ്പർ സീറ്റ്.

ഗരുഡ പ്രിമിയം ബസെന്ന പേരിലാണ് യാത്ര. മറ്റ് ഗരു‌ഡ പ്രിമിയം സർവീസുകൾക്ക് കോഴിക്കോട്- ബംഗളൂരു ഓൺലൈൻ നിരക്ക് 1212 രൂപ.

സ്വിഫ്ടിന്റെ ഗരുഡ എ.സി ബസിന് 627 രൂപ

പൗ​ർ​ണ്ണ​മി​ക്കാ​വിൽ
ഗു​രു​ ​പൂ​ർ​ണ്ണി​മ​ 21​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​വെ​ങ്ങാ​നൂ​ർ​ ​പൗ​ർ​ണ്ണ​മി​ക്കാ​വ് ​ശ്രീ​ ​ബാ​ല​ ​ത്രി​പു​ര​സു​ന്ദ​രി​ ​ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ​ ​ക​ർ​ക്ക​ട​ക​ ​മാ​സ​ത്തി​ലെ​ ​പൗ​ർ​ണ്ണ​മി​ക്ക് ​ഗു​രു​പൂ​ർ​ണ്ണി​മ​ ​ആ​ഘോ​ഷി​ക്കും.​ 21​ന് ​ന​ട​ക്കു​ന്ന​ ​ഗു​രു​പൂ​ർ​ണ്ണി​മ​ ​ച​ട​ങ്ങി​ൽ​ ​നി​ര​വ​ധി​ ​സ്വാ​മി​മാ​ർ​ ​കാ​ർ​മ്മി​ക​ത്വം​ ​വ​ഹി​ക്കും.​ ​പൗ​ർ​ണ്ണ​മി​ക്കാ​വി​ലെ​ ​ഗു​രു​പൂ​ർ​ണ്ണി​മ​ ​വി​ശേ​ഷ​പ്പെ​ട്ട​താ​ണെ​ന്ന് ​മ​ഠാ​ധി​പ​തി​ ​സി​ൻ​ഹാ​ ​ഗാ​യ​ത്രി​ ​പ​റ​ഞ്ഞു.​ ​ആ​ദി​ ​ഗു​രു​വാ​യ​ ​ശി​വ​ൻ​ ​സ​പ്ത​ർ​ഷി​ക​ൾ​ക്ക് ​യോ​ഗ​ ​പ​ക​ർ​ന്നു​ ​കൊ​ടു​ത്ത​തി​ന്റെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​ണ് ​ഗു​രു​പൂ​ർ​ണ്ണി​മ.​ ​അ​ക്ഷ​ര​ദേ​വ​ത​ക​ളെ​ ​പ്ര​തി​ഷ്ഠി​ച്ചി​ട്ടു​ള്ള​ ​ഏ​ക​ ​ക്ഷേ​ത്ര​മാ​യ​ ​പൗ​ർ​ണ്ണ​മി​ക്കാ​വി​ൽ​ ​പ്രാ​ർ​ത്ഥി​ച്ചാ​ൽ​ ​ഗു​രു​ക്ക​ന്മാ​രു​ടെ​ ​അ​നു​ഗ്ര​ഹ​വും​ ​ഗു​രു​ശാ​പം​ ​കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​പ​രി​ഹാ​ര​വും​ ​ല​ഭി​ക്കു​മെ​ന്ന് ​മ​ഠാ​ധി​പ​തി​ ​പ​റ​ഞ്ഞു.​ ​വേ​ദ​വ്യാ​സ​ ​ജ​യ​ന്തി​ ​കൂ​ടി​യാ​യ​ ​ഗു​രു​പൂ​ർ​ണ്ണി​മ​യ്ക്ക് ​പൗ​ർ​ണ്ണ​മി​ക്കാ​വി​ൽ​ ​വ​രു​ന്ന​ ​ഭ​ക്ത​ർ​ക്ക് ​ആ​ദി​ഗു​രു​ ​മു​ത​ലു​ള്ള​ ​ഗു​രു​ക്ക​ന്മാ​രു​ടെ​ ​അ​നു​ഗ്ര​ഹം​ ​നേ​ടാ​ൻ​ ​ക​ഴി​യും.

സ​പ്ളി​മെ​ന്റ​റി​ ​പ​രീ​ക്ഷ​:​ ​ന​ഴ്സിം​ഗ്
വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്ര​തി​സ​ന്ധി​യിൽ

കൊ​ച്ചി​:​ ​ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​കീ​ഴി​ലെ​ ​നാ​ലാം​സെ​മ​സ്റ്റ​ർ​ ​തോ​റ്റ​ 448​ ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ​പ്ളി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​നി​ഷേ​ധി​ക്കു​ന്ന​താ​യി​ ​പ​രാ​തി.​ ​അ​ഞ്ചാം​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​അ​നു​വ​ദി​​​ക്കാ​ത്ത​തി​നാ​ൽ​ ​ഇ​വ​ർ​ക്ക് ​ഒ​രു​വ​ർ​ഷം​ ​ന​ഷ്ട​മാ​കു​മെ​ന്ന് ​സ്റ്റു​ഡ​ന്റ്സ് ​ന​ഴ്സ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​അ​മ​ൽ​വ​ർ​ഗീ​സ് ​പ​റ​ഞ്ഞു.
448​ ​പേ​ർ​ക്കു​വേ​ണ്ടി​ ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​ത് ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും​ ​ഏ​ഴാം​സെ​മ​സ്റ്റ​റി​​​ന് ​മു​മ്പ് ​എ​ഴു​താ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കു​മെ​ന്നു​മാ​ണ് ​അ​ക്കാ​ഡ​മി​ക് ​കൗ​ൺ​സി​ൽ​ ​തീ​രു​മാ​നം.​ ​ഇ​ത് ​അ​ന്യാ​യ​മാ​ണെ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഭാ​വി​ ​ന​ശി​പ്പി​ക്കു​ന്ന​താ​ണെ​ന്നും​ ​അ​മ​ൽ​വ​ർ​ഗീ​സ് ​പ​റ​ഞ്ഞു.​ 31​ന​കം​ ​തീ​രു​മാ​ന​മാ​യി​​​ല്ലെ​ങ്കി​​​ൽ​ ​പ​രീ​ക്ഷ​ ​എ​ഴു​താ​നാ​വി​​​ല്ല.​ ​സ​ർ​ക്കാ​ർ​ ​ഇ​ക്കാ​ര്യ​ത്തി​​​ൽ​ ​അ​ടി​​​യ​ന്ത​ര​മാ​യി​​​ ​ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ​ആ​വ​ശ്യം.
സെ​ക്ര​ട്ട​റി​​​ ​എ.​പി​​.​ ​ന​വീ​ൺ​​,​ ​ട്ര​ഷ​റ​ർ​ ​എ​സ്.​എ​ൻ.​അ​ശ്വി​​​ൻ,​ ​ആ​ർ.​എ​സ്.​ ​മു​ഹ​മ്മ​ദ് ​ആ​ഷി​​​ക് ​എ​ന്നി​​​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​​​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement