നാണയപ്പെരുപ്പം വീണ്ടും തലവേദനയാകുന്നു

Saturday 13 July 2024 12:01 AM IST

ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതോടെ ജൂണിൽ നാണയപ്പെരുപ്പം 5.08 ശതമാനമായി

കൊച്ചി: സാമ്പത്തിക മേഖലയിൽ ആശങ്കകൾ ശക്തമാക്കി ജൂണിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെടുപ്പം അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 5.08 ശതമാനമായി ഉയർന്നു. മേയിൽ നാണയപ്പെരുപ്പം 4.75 ശതമാനമായിരുന്നു. നാണയപ്പെരുപ്പം കണക്കാക്കുന്നതിൽ പകുതിയിലധികം വിഹിതമുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ജൂണിൽ 9.55 ശതമാനം ഉയർന്നതാണ് പ്രധാന വെല്ലുവിളി. അവലോകന കാലയളവിൽ പച്ചക്കറികളുടെ വിലയിൽ 27.33 ശതമാനം വർദ്ധനയുണ്ടായി. കഴിഞ്ഞ വർഷം നവംബറിന് ശേഷം ശരാശരി എട്ടു ശതമാനം പ്രതിവർഷ വർദ്ധനയാണ് പച്ചക്കറി വിലയിലുണ്ടാകുന്നത്.

ഗ്രാമീണ മേഖലയിലെ നാണയപ്പെരുപ്പം 5.67 ശതമാനമാണ്. തക്കാളി, സവാള എന്നിവയുടെ വിലയിലാണ് വലിയ വർദ്ധന രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗവും അപ്രതീക്ഷിത വെള്ളപ്പൊക്കവും വിളനാശം രൂക്ഷമാക്കിയതാണ് വില യിൽ കുതിപ്പുണ്ടാക്കിയത്.

പലിശ കുറയാൻ സമയമെടുക്കും

നാണയപ്പെരുപ്പ ഭീഷണി വീണ്ടും ശക്തമായതോടെ റിസർവ് ബാങ്ക് ഈ വർഷം മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ സാദ്ധ്യത മങ്ങി. ആഗോള അനിശ്ചിതത്വങ്ങൾ മൂലം നാണയപ്പെരുപ്പം കുതിച്ചുയർന്നതോടെ 2022 മുതൽ ആറ് തവണയായി മുഖ്യ പലിശ നിരക്കിൽ രണ്ടര ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും കുത്തനെ കൂടിയിരുന്നു.

വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​റെ​ക്കാ​ഡ് ​ഉ​യ​ര​ത്തിൽ

ജൂ​ലാ​യ് ​അ​ഞ്ചി​ന് ​അ​വ​സാ​നി​ച്ച​ ​വാ​ര​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ 516​ ​കോ​ടി​ ​ഡോ​ള​ർ​ ​വ​ർ​ദ്ധി​ച്ച് ​ച​രി​ത്ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​നി​ര​ക്കാ​യ​ 65,716​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.​ ​മു​ൻ​വാ​രം​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ൽ​ ​കു​റ​വു​ണ്ടാ​യി​രു​ന്നു.​ ​അ​വ​ലാേ​ക​ന​ ​കാ​ല​യ​ള​വി​ൽ​ ​യൂ​റോ,​ ​പൗ​ണ്ട്,​ ​യെ​ൻ​ ​തു​ട​ങ്ങി​യ​ ​വി​ദേ​ശ​ ​നാ​ണ​യ​ങ്ങ​ളു​ടെ​ ​മൂ​ല്യം​ 4,229​ ​കോ​ടി​ ​ഡോ​ള​റി​ന്റെ​ ​വ​ർ​ദ്ധ​ന​യോ​ടെ​ 57,711​ ​കോ​ടി​ ​ഡോ​ള​റാ​യെ​ന്ന് ​റി​സ​ർ​വ് ​ബാ​ങ്കി​ന്റെ​ ​ക​ണ​ക്കു​ക​ൾ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ ​സ്വ​ർ​ണ​ ​ശേ​ഖ​ര​ത്തി​ന്റെ​ ​മൂ​ല്യം​ 90​ ​കോ​ടി​ ​ഡോ​ള​ർ​ ​ഉ​യ​ർ​ന്ന് 5,743​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.

ച​രി​ത്ര​ ​മു​ന്നേ​റ്റം​ ​തു​ട​ർ​ന്ന് ​ഓ​ഹ​രി​കൾ

കൊ​ച്ചി​:​ ​ആ​ഗോ​ള​ ​മേ​ഖ​ല​യി​ലെ​ ​അ​നു​കൂ​ല​ ​ച​ല​ന​ങ്ങ​ളും​ ​ഐ.​ടി​ ​ക​മ്പ​നി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​മെ​ച്ച​പ്പെ​ടു​ന്നു​വെ​ന്ന​ ​സൂ​ച​ന​ക​ളും​ ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​ ​വി​പ​ണി​യെ​ ​പു​തി​യ​ ​റെ​ക്കാ​ഡ് ​ഉ​യ​ര​ത്തി​ലെ​ത്തി​ച്ചു.​ ​ബോം​ബെ​ ​ഓ​ഹ​രി​ ​സൂ​ചി​ക​യാ​യ​ ​സെ​ൻ​സെ​ക്സ് 622​ ​പോ​യി​ന്റ് ​കു​തി​പ്പോ​ടെ​ 80,519​ൽ​ ​വ്യാ​പാ​രം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ദേ​ശീ​യ​ ​സൂ​ചി​ക​യാ​യ​ ​നി​ഫ്‌​റ്റി​ 196​ ​പോ​യി​ന്റ് ​ഉ​യ​ർ​ന്ന് 24,502​ൽ​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ട് ​ദി​വ​സ​ങ്ങ​ളി​ലെ​ ​ന​ഷ്ട​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഐ.​ടി​ ​ക​മ്പ​നി​ക​ളു​ടെ​ ​ക​രു​ത്തി​ലാ​ണ് ​ഓ​ഹ​രി​ ​സൂ​ചി​ക​ക​ൾ​ ​പു​തി​യ​ ​റെ​ക്കാ​ഡി​ലേ​ക്ക് ​നീ​ങ്ങി​യ​ത്.​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ ​ജൂ​ൺ​ ​വ​രെ​യു​ള്ള​ ​മൂ​ന്ന് ​മാ​സ​ത്തി​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഐ.​ടി​ ​ക​മ്പ​നി​യാ​യ​ ​ടി.​സി.​എ​സ് ​പ്ര​തീ​ക്ഷി​ച്ച​തി​ലും​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​ന​ ​ഫ​ലം​ ​പു​റ​ത്തു​വി​ട്ട​താ​ണ് ​വി​പ​ണി​യി​ൽ​ ​ആ​വേ​ശം​ ​സൃ​ഷ്‌​ടി​ച്ച​ത്.
ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​ക​മ്പ​നി​ക​ളു​ടെ​ ​ഓ​ഹ​രി​ക​ളി​ലും​ ​ഇ​ന്ന​ലെ​ ​മി​ക​ച്ച​ ​മു​ന്നേ​റ്റ​മു​ണ്ടാ​യി.
ടി.​സി.​എ​സി​ന്റെ​ ​ഓ​ഹ​രി​ ​വി​ല​ ​ഇ​ന്ന​ലെ​ ​ഏ​ഴ് ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്നു.​ ​വി​പ്രോ,​ ​എ​ൽ.​ടി.​ഐ​ ​മൈ​ൻ​ഡ്ട്രീ,​ ​ഇ​ൻ​ഫോ​സി​സ്,​ ​എ​ച്ച്.​സി.​എ​ൽ​ ​എ​ന്നി​വ​യു​ടെ​ ​ഓ​ഹ​രി​ ​വി​ല​ക​ളി​ലും​ ​കു​തി​പ്പു​ണ്ടാ​യി.​ ​അ​തേ​സ​മ​യം​ ​റി​യ​ൽ​റ്റി​ ​മേ​ഖ​ല​യി​ലെ​ ​ഓ​ഹ​രി​ക​ളി​ൽ​ ​വി​ല്പ​ന​ ​സ​മ്മ​ർ​ദ്ദം​ ​ശ​ക്ത​മാ​യി.​ ​പ്ര​വ​ർ​ത്ത​ന​ ​ഫ​ലം​ ​പു​റ​ത്തു​വ​രു​ന്നി​തി​ന് ​മു​ന്നോ​ടി​യാ​യി​ ​സൊ​മാ​റ്റോ​യു​ടെ​ ​ഓ​ഹ​രി​ ​വി​ല​ ​റെ​ക്കാ​ഡ് ​ഉ​യ​ര​ത്തി​ലെ​ത്തി.

Advertisement
Advertisement