മഴ മുന്നറിയിപ്പിൽ മാറ്റം,​ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാദ്ധ്യത

Friday 12 July 2024 11:49 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാദ്ധ്യത. മൂന്ന് ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട,​ കോട്ടയം,​ കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തലസ്ഥാനത്തും കൊല്ലത്തും മഴമുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടിടത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

പുതുക്കിയ മഴ സാദ്ധ്യത പ്രവചനം

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിലവിലെ പച്ച അലർട്ട് മഞ്ഞ അലർട്ട് ആയി കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുന്നു. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും തുടരും.

അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാദ്ധ്യത പ്രവചനം

ഓറഞ്ച് അലർട്ട്

12-07-2024 : പത്തനംതിട്ട, കോട്ടയം, കണ്ണൂർ

13-07-2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

14-07-2024 : കണ്ണൂർ, കാസർഗോഡ്

15-07-2024 : കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്

16-07-2024 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മഞ്ഞ അലർട്ട്

12-07-2024 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്

13-07-2024 : എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

14-07-2024 : ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

15-07-2024 : ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

16-07-2024 : ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.

Advertisement
Advertisement