മിൽമ ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം
#പ്ലാന്റ് അസിസ്റ്റന്റ് മുതൽ എം.ഡിക്കു വരെ
തിരുവനന്തപുരം : മിൽമ ജീവനക്കാരുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ പരിഷ്കരിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകിയതോടെ പ്ലാന്റ് അസിസ്റ്റന്റ് മുതൽ എം.ഡി വരെയുള്ള മുഴുവൻ ജീവനക്കാർക്കും മുടങ്ങിക്കിടന്ന ആനുകൂല്യം ലഭ്യമാകും. 14 മുതൽ 18 ശതമാനം വരെ വർദ്ധനയാവും നടപ്പിലാക്കുക.
2021 ജൂലായ് മുതൽ നടപ്പിലാക്കേണ്ട ശമ്പള പരിഷ്കരണമാണ് സർക്കാർ അനുമതി വൈകിയതു കാരണം മുടങ്ങിക്കിടന്നത്. ശമ്പള പരിഷ്കരണം നടപ്പാക്കാൻ അഡീഷണൽ ലേബർ കമ്മീഷണറും മിൽമ മാനേജ്‌മെന്റും തമ്മിൽ 2023 മേയ് 9 ന്
ഉണ്ടാക്കിയതാണ് കരാർ. ഈ മാസം 15 മുതൽ അനിശ്ചിതകാല പണിമുടക്കിന് സംയുക്ത ട്രേഡ് യൂണിയൻ നോട്ടീസ് നൽകിയിരുന്ന സാഹചര്യത്തിലാണ് ശമ്പളവർദ്ധന നടപ്പിലാക്കാൻ മന്തിസഭായോഗം അനുമതി നൽകിയത്. സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന ഉദ്യോഗസ്ഥരുടെ സംശയമാണ് അനുമതി വൈകാൻ കാരണം. എന്നാൽ, മിൽമയുടെ ലാഭത്തിൽ നിന്നും നൽകുന്ന ശമ്പളത്തിന് സർക്കാരിന് ബാദ്ധ്യതയുണ്ടാകുമെന്ന വാദം അസ്ഥാനത്താണെന്ന് ഐ.എൻ.ടി.യുസി നേതാവ് സുരേഷ് കുമാർ പറഞ്ഞു