വിഴിഞ്ഞം ദുഃഖപുത്രിയെന്ന് മറിയാമ്മ ഉമ്മൻ

Saturday 13 July 2024 2:11 AM IST

തിരുവനന്തപുരം : വിഴിഞ്ഞം തനിക്ക് ദുഃഖപുത്രിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ പ്രതികരിച്ചു. അന്നും ഇന്നും ഉമ്മൻചാണ്ടിയാണ് ശരി. അക്കാലത്ത് നിരവധി ആരോപണങ്ങൾ കേട്ടു, ഒരുപാട് പ്രാർത്ഥിച്ചെന്നും മറിയാമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആഗ്രഹമില്ലെന്നായിരുന്നു മകൻ ചാണ്ടി ഉമ്മൻ എം.എൽ.എയുടെ പ്രതികരണം. ജനമനസിൽ തുറമുഖം ഉമ്മൻചാണ്ടിയുടെ പേരിലാണ്. വിഴിഞ്ഞം പൂർത്തീകരിച്ച സർക്കാരിന് നന്ദിയുണ്ട്. വിഴിഞ്ഞത്തെത്തിയ ആദ്യ മദർഷിപ്പിന് സ്വീകരണം നൽകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് ജനാധിപത്യവിരുദ്ധമാണ്. വി.ഡി.സതീശനെ വിളിച്ചിരുന്നെങ്കിൽ അദ്ദേഹം സത്യം വിളിച്ചുപറഞ്ഞേനെ. അത് ചരിത്രത്തിന്റെ ഭാഗമാകുമായിരുന്നു. ആ പേടി കൊണ്ടാണ് ചരിത്രത്തെ മായ്ക്കാൻ ശ്രമിച്ചത്.