ആർക്കും വേണ്ടാതെ കിടന്ന സാധനം, യുവതി ചെയ്തത് ഒരേയൊരു കാര്യം; ഒടുവിൽ കൈകളിലെത്തിയത് ലക്ഷങ്ങൾ

Saturday 13 July 2024 12:55 PM IST

സ്വന്തമായി വേറിട്ട രീതിയിലുളള ബിസിനസ് ചെയ്ത് ജീവിതം പച്ചപിടിപ്പിക്കാൻ ഒട്ടുമിക്കവരും ശ്രമിക്കാറുണ്ട്. ചിലർ മികച്ച രീതിയിൽ വരുമാനമുണ്ടാക്കുമ്പോൾ മ​റ്റുചിലർക്ക് കനത്ത നഷ്ടമായിരിക്കും ബിസിനസ് ആശയങ്ങളിൽ നിന്നും സംഭവിക്കാറുളളത്. ഇപ്പോഴിതാ ആരും ചിന്തിച്ചുപോലും നോക്കാത്ത രീതിയിലുളള ഒരു ആശയത്തിലൂടെ ബിസിനസ് രംഗത്ത് ചുവടുറപ്പിച്ചിരിക്കുകയാണ് ഒരു യുവതി. പുതിയ ആശയത്തിലൂടെ ലക്ഷങ്ങളാണ് ഇവർ സമ്പാദിക്കുന്നത്.

യുകെകാരിയായ ഹന്ന ബെവിംഗ്ടണാണ് ഇതിനുപിന്നിൽ. ഉപയോഗിച്ച വസ്ത്രങ്ങൾ വിൽപ്പന നടത്തിയാണ് യുവതി ലക്ഷങ്ങൾ സമ്പാദിക്കുന്നത്. സ്വന്തം ബിസിനസിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നുണ്ടെന്ന് ഹന്ന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. മ​റ്റുളളവർക്ക് പ്രയോജനകരമായ നിരവധി ബിസിനസ് ആശയങ്ങളും യുവതി പങ്കുവച്ചിട്ടുണ്ട്. ഉപയോഗിച്ച തുണികൾ മാത്രമല്ല യുവതി വിൽക്കുന്നത്. ഷൂസുകളും ആഭരണങ്ങളും വിൽപ്പനയ്ക്കുണ്ട്.

'വിന്റഡ്' എന്ന ഓൺലൈൻ സൈ​റ്റിലൂടെയാണ് ഹന്ന സാധനങ്ങൾ വി​റ്റഴിക്കുന്നത്. ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന ഒരു സൈ​റ്റാണിത്. ഇതിലൂടെ യുവതി ആറ് ലക്ഷം രൂപയോളം സമ്പാദിച്ചിട്ടുണ്ട്. 'മിതമായ വിലയ്ക്കാണ് തുണിത്തരങ്ങൾ വിൽക്കുന്നത്. ഒരേസമയം കുറഞ്ഞത് 100 സാധനങ്ങളെങ്കിലും സൈ​റ്റിൽ വിൽക്കാനായി ഒരുക്കണം. ഞായറാഴ്ചകളിലാണ് സാധനങ്ങൾ സൈ​റ്റിൽ അപ്‌ലോഡ് ചെയ്യുന്നത്. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ആഴ്ച മുഴുവൻ സാധനങ്ങൾ വി​റ്റഴിഞ്ഞുപോകാനുളള സാദ്ധ്യത കൂടും. ഓഫറുകളുടെ കൃത്യമായ വിവരങ്ങൾ ചേർക്കാൻ മറക്കരുത്. ഡെലിവെറി ചുരുങ്ങിയ ദിവസങ്ങൾക്കുളളിൽ നടത്താൻ ശ്രദ്ധിക്കുക'- ഹന്ന വെളിപ്പെടുത്തി.

Advertisement
Advertisement