പ്രണയം വെളിപ്പെടുത്തി  യൂട്യൂബ്  വ്ളോഗർ  അ‌ർജ്യു, കാമുകി പ്രമുഖ അവതാരക

Saturday 13 July 2024 1:52 PM IST

മോഡലും അവതാരകയുമായ അപർണ പ്രേംരാജുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി പ്രമുഖ യൂട്യൂബ് വ്ളോഗർ അർജുൻ സുന്ദരേശൻ. സീരിയൽ റോസ്റ്റിംഗ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ താരമാണ് അർജുൻ. അ‌ർജ്യു എന്നാണ് സോഷ്യൽ മീഡിയയിൽ അർജുൻ അറിയപ്പെടുന്നത്.

A post shared by Arjun Sundaresan (@arjyou_)

ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷകണക്കിന് ഫോളോവേഴ്സുളള അ‌ർജുന്റെ വെളിപ്പെടുത്തൽ ആരാധകരെയും സഹപ്രവർത്തകരെയും അതിശയപ്പിച്ചിരിക്കുകയാണ്. താരത്തോടൊപ്പമുളള ചിത്രങ്ങൾ അപർണയും പങ്കുവച്ചിട്ടുണ്ട്. അൺഫിൽറ്റേർഡ് ബൈ എന്ന യൂട്യൂബ് ചാനലിലൂടെ വൈറലായ താരമാണ് അപർണ.

Advertisement
Advertisement