'ദുരുപയോഗം തടയണം'

Saturday 13 July 2024 6:18 PM IST

കൊച്ചി: ന്യൂനപക്ഷ സ്‌കോളർഷിപ്പ് ഫണ്ടിന്റെ ദുരുപയോഗം തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.സി.ബി.സി ജാഗ്രത കമ്മിഷൻ ആവശ്യപ്പെട്ടു. നിയമസഭയിൽ അവതരിപ്പിച്ച സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമേറിയതാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ അപേക്ഷകൾ തുടർ നടപടികൾക്ക് വിധേയമാക്കിയില്ല. ഒരേ കുടുംബത്തിലെ രണ്ടിലേറെ കുട്ടികൾക്ക് സ്കോളർഷിപ്പുകൾ ലഭിച്ചതും വിവിധ സ്കോളർഷിപ്പുകൾ ഒരേ വിദ്യാർത്ഥിക്ക് ലഭിച്ചതും പെൺകുട്ടികൾക്കായുള്ള സി. എച്ച് മുഹമ്മദ്കോയ സ്കോളർഷിപ്പ് ആൺകുട്ടികൾക്ക് നൽകിയതും ഗുരുതര വീഴ്ചകളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ പൊതു, ഉന്നത വിദ്യാഭ്യാസ ഡയറക്ടർമാർ വരെ കൃത്യവിലോപം നടത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്.

Advertisement
Advertisement