അക്കാഡമിക വർഷം തുടങ്ങി

Saturday 13 July 2024 6:24 PM IST

മൂവാറ്റുപുഴ: നിർമല കോളേജ് (ഓട്ടോണോമസ്) സിവിൽ സർവീസ് അക്കാഡമിയുടെ 2024-25 അക്കാഡമിക വർഷത്തിന് തുടക്കമായി. ആന്റി ടെററിസ്റ്റ് സക്വാഡ് ഡയറക്ടറും എറണാകുളം റേഞ്ച് ഡി .ഐ. ജി യുമായ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ .കുര്യാക്കോസ്, കോളേജ് ഓട്ടോണോമസ് ഡയറക്ടർ ഡോ. തോമസ് കെ .വി, സിവിൽ സർവീസ് അക്കാഡമി അഡ്മിനിസ്‌ട്രേറ്ററും കോളേജ് ബർസാറുമായ ഫാ. പോൾ കളത്തൂർ, ബോർഡ് അംഗം ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement