ക്രിയേറ്റർമാരുമായി സഹകരിച്ച് ആമസോൺ

Sunday 14 July 2024 2:12 AM IST

കൊച്ചി: ആമസോൺ ഇൻഫ്‌ളുവൻസർ പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്ത് 50,000ലധികം ക്രിയേറ്റർമാരുമായി സഹകരിക്കുന്നു. ഈ ക്രിയേറ്റർമാരിൽ നൂറുകണക്കിനാളുകൾ ആമസോൺ ലൈവ് പ്രോഗ്രാമിന്റെ ഭാഗവുമാണ്. ഇതുവഴി ഉപഭോക്താക്കൾക്ക് ക്രിയേറ്റർമാരുമായും ബ്രാൻഡ് പ്രതിനിധികളുമായും നേരിട്ട് സംവദിക്കാൻ കഴിയും. മോട്ടോറോള, സാംസംഗ്, ഫോറെവർ21 എന്നിവയുൾപ്പെടെ 7 ബ്രാൻഡുകൾ ആമസോൺ ലൈവിൽ ഈ സമയത്ത് ഉത്പന്നങ്ങൾ അവതരിപ്പിക്കും. ഈ മാസം 20, 21 തീയതികളിലെ പ്രൈം ഡേയിൽ ക്രിയേറ്റർമാരിലൂടെ ഉത്പന്നങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും ഉപഭോക്താക്കൾക്ക് വിവരങ്ങൾ ലഭ്യമാക്കും.

Advertisement
Advertisement