പത്താം ക്ലാസുകാരന്റെ മരണകാരണം ഓൺലൈൻ ഗെയിമെന്ന് സംശയം

Sunday 14 July 2024 12:00 AM IST

നെടുമ്പാശേരി: ചെങ്ങമനാട് കപ്രശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചതിന് പിന്നിൽ മൊബൈൽ ഫോൺ ഗെയിമാണെന്ന് സൂചന. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് പരിശോധിക്കും. മൊബൈൽ ഫോൺ കൂടുതൽ സമയം ഉപയോഗിക്കുന്ന ശീലം കുട്ടിക്ക് ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വടക്കുഞ്ചേരി വീട്ടിൽ ജെയ്‌മിയുടെ മകൻ ആഗ്‌നൽ ജെയ്മിയെയാണ് (15)വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഏറെ സമയം മുറി അടച്ചിട്ടിരുന്നതിനെ തുടർന്ന് പിതാവ് വാതിൽ ചവിട്ടിത്തുറന്നപ്പോൾ തോർത്തുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി വായിൽ സെല്ലോ ടേപ്പും പതിച്ചിരുന്നു. മഴക്കോട്ടും ധരിച്ചിരുന്നു. ഇതാണ് ഓൺലൈൻ ഗെയിം 'ടാസ്കി"ന്റെ ഭാഗമായി തൂങ്ങിയതാകാമെന്ന സംശയത്തിന് കാരണം.

കപ്രശേരി ഐ.എച്ച്.ആർ.ഡി സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന ആഗ്‌നൽ വെള്ളിയാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുംവരെ സന്തോഷവാനായിരുന്നെന്ന് അദ്ധ്യാപകരും സഹപാഠികളും പറഞ്ഞു. വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുകളിലത്തെ നിലയിലെ മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. പിതാവ് മുറിയുടെ വാതിൽ ചവിട്ടിത്തുറന്ന സമയവും മൊബൈൽ ഫോണിലെ ഓൺലൈൻ ഗെയിം ഓൺ ആയിരുന്നു. മാതാവ് ജിനിയുടെ ഫോണാണ് കുട്ടി ഉപയോഗിക്കുന്നത്. ഇതിൽ ഗെയിം ഇൻസ്റ്റാൾ ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ വൈകിട്ട് കപ്രശേരി ലിറ്റിൽ ഫ്‌ളവർ പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു.

ഓ​ൺ​ലൈ​ൻ​ ​ട്രേ​ഡിം​ഗ്:​ ​ഒ​രു​ ​കോ​ടി​ ​ന​ഷ്ട​പ്പെ​ട്ടു

പ​രി​യാ​രം​(​ക​ണ്ണൂ​ർ​)​:​ ​ഓ​ൺ​ലൈ​ൻ​ ​ട്രേ​ഡിം​ഗ് ​ന​ട​ത്താ​നാ​യി​ ​നി​ക്ഷേ​പി​ച്ച​ 1,00,76,000​ ​രൂ​പ​ ​ത​ട്ടി​യെ​ടു​ത്ത​താ​യി​ ​പ​രാ​തി.​ ​ചെ​റു​താ​ഴം​ ​ഏ​ഴി​ലോ​ട്ടെ​ ​റോ​സ് ​ഏ​യ്ഞ്ച​ൽ​ ​വി​ല്ല​യി​ൽ​ ​എ​ഡ്ഗാ​ർ​ ​വി​ൻ​സെ​ന്റി​നാ​ണ് ​പ​ണം​ ​ന​ഷ്ട​മാ​യ​ത്.​ ​മ​ഹാ​രാ​ഷ്ട്ര​ ​ന​വി​ ​മും​ബൈ​ ​അ​ന്ധേ​രി​ ​ഈ​സ്റ്റി​ലെ​ ​ഏ​രീ​സ് ​മാ​നേ​ജ്‌​മെ​ന്റ് ​കോ​ർ​പ​റേ​ഷ​ൻ​ ​ടീം​ ​ലീ​ഡ​റാ​യ​ ​ഉ​ദ​യ​ൻ​ ​കേ​ജ്രി​വാ​ളി​ന്റെ​ ​പേ​രി​ൽ​ ​പ​രി​യാ​രം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​മേ​യ് 29​ ​മു​ത​ൽ​ ​ജൂ​ലാ​യ് 1​ ​വ​രെ​യു​ള്ള​ ​കാ​ല​യ​ള​വി​ലാ​ണ് ​പ​ണം​ ​നി​ക്ഷേ​പി​ച്ച​ത്.​ ​ഓ​ൺ​ലൈ​ൻ​ ​ട്രേ​ഡിം​ഗി​നാ​യി​ ​ഉ​ദ​യ​ൻ​ ​കേ​ജ്രി​വാ​ൾ​ ​അ​ഡ്മി​നാ​യ​ ​ഡ​ബ്ല്യു.​ബി12​ ​ഏ​രീ​സ് ​സ്‌​റ്റോ​ക്ക് ​പി​ല്ല​പ്പ് ​ഗ്രൂ​പ്പ് ​എ​ന്ന​ ​വാ​ട്സ് ​ആ​പ്പ് ​ഗ്രൂ​പ്പി​ൽ​ ​നി​ന്നു​ള്ള​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​പ​ല​ ​ത​വ​ണ​ക​ളാ​യി​ ​വി​വി​ധ​ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​എ​ഡ്ഗാർ തു​ക​ ​അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

ച​ല​ച്ചി​ത്ര​ ​അ​വാ​‌​ർ​ഡ്:​ ​സ്ക്രീ​നിം​ഗ് ​തു​ട​ങ്ങി മ​ത്സ​രി​ക്കാ​ൻ​ 160​ ​സി​നി​മ​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡ് ​നി​ർ​ണ​യം​ ​ആ​രം​ഭി​ച്ചു.​ ​കി​ൻ​ഫ്ര​ ​പാ​ർ​ക്കി​ലെ​ ​‌​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യു​ടെ​യും​ ​എ​ൽ.​വി.​ ​പ്ര​സാ​ദ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​യും​ ​സ്ക്രീ​നു​ക​ളി​ലാ​യി​ ​ര​ണ്ട് ​പ്രാ​ഥ​മി​ക​ ​ജൂ​റി​ക​ൾ​ക്കു​ ​വേ​ണ്ടി​ ​പ്ര​തി​ദി​നം​ 8​ ​സി​നി​മ​ക​ൾ​ ​വ​രെ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ 160​ ​സി​നി​മ​ക​ളാ​ണ് ​അ​വാ​ർ​ഡി​ന് ​സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ര​ണ്ട് ​ജൂ​റി​ക​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​സി​നി​മ​ക​ൾ​ ​സു​ധീ​ർ​ ​മി​ശ്ര​ ​ചെ​യ​ർ​മാ​നാ​യ​ ​അ​ന്തി​മ​ ​ജൂ​റി​ ​കാ​ണും.​ ​സം​വി​ധാ​യ​ക​ൻ​ ​പ്രി​യ​ന​ന്ദ​ന​ൻ,​ ​അ​ഴ​ക​പ്പ​ൻ​ ​എ​ന്നി​വ​രാ​ണ് ​പ്രാ​ഥ​മി​ക​ ​വി​ധി​നി​ർ​ണ​യ​ ​സ​മി​തി​യി​ലെ​ ​ചെ​യ​ർ​മാ​ൻ​മാ​ർ.​ ​ഇ​രു​വ​രും​ ​അ​ന്തി​മ​ ​വി​ധി​നി​ർ​ണ​യ​ ​സ​മി​തി​യി​ലെ​ ​അം​ഗ​ങ്ങ​ളു​മാ​യി​രി​ക്കും.​ ​സം​വി​ധാ​യ​ക​ൻ​ ​ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി,​എ​ഴു​ത്തു​കാ​ര​ൻ​ ​എ​ൻ.​എ​സ്.​ ​മാ​ധ​വ​ൻ,​ആ​ൻ​ ​അ​ഗ​സ്റ്റി​ൻ,​സം​ഗീ​ത​ ​സം​വി​ധാ​യ​ക​ൻ​ ​ശ്രീ​വ​ൽ​സ​ൻ​ ​ജെ.​ ​മേ​നോ​ൻ​ ​എ​ന്നി​വ​രാ​ണ് ​അ​ന്തി​മ​ ​വി​ധി​നി​ർ​ണ​യ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ൾ. ഇ​ന്ന​ലെ​ ​എ​ത്തി​യ​ ​സു​ധീ​ർ​ ​മി​ശ്ര​യ്ക്കും​ ​മ​റ്റ് ​ജൂ​റി​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​ ​സെ​ക്ര​ട്ട​റി​ ​അ​ജോ​യ് ​നി​യ​മാ​വ​ലി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ ​ന​ൽ​കി.​ ​അ​ടു​ത്ത​ ​മാ​സം​ ​ആ​ദ്യ​വാ​രം​ ​അ​വാ​ർ​ഡ് ​പ്ര​ഖ്യാ​പ​നം​ ​ഉ​ണ്ടാ​യേ​ക്കും.