അഞ്ചൽ റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു
Sunday 14 July 2024 12:28 AM IST
അഞ്ചൽ: അഞ്ചൽ റോട്ടറി ക്ലബ്ബിന്റെ ഭാരവാഹികൾ ചുമതലയേറ്റു. ഇതോടനുബന്ധിച്ച് ഹോട്ടൽ ഹൈബീറ്റ്സിൽ നടന്ന യോഗം ഡിസ്ട്രിക്ട് ഗവർണർ ഡോ.റ്റീന ആന്റണി ഉദ്ഘാടം ചെയ്തു. ഭാരവാഹികളായി എൻ.ഷാജിലാൽ (പ്രസിഡന്റ്), കെ.ശിവദാസൻ (സെക്രട്ടറി), തോമസ് ഡാനിയേൽ (ട്രഷറർ)എന്നിവരാണ് ചുമതലയേറ്റത്. പത്തംഗ കമ്മിറ്റിഅംഗങ്ങളും ചുമതലയേറ്റു. ക്ലാബ്ബിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചികിത്സാ ധനസഹായം വിതരണം ചെയ്തു. അഞ്ചൽ മേഖലയിൽ വ്യത്യസ്ഥ ക്ഷേമ പദ്ധതികളിലൂടെ 20 ലക്ഷത്തിൽ പരം രൂപയുടെ പ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞതായി സെക്രട്ടറി ശിവദാസൻ പറഞ്ഞു.