വായനാ പക്ഷാചരണം

Sunday 14 July 2024 3:29 PM IST

കൊച്ചി: ഉദയംപേരൂർ 'വീട്ടുമുറ്റത്തെ ഗ്രന്ഥപ്പുര'യുടെ ആഭിമുഖ്യത്തിൽ രണ്ടാഴ്ചയായി നടന്നുവന്ന വായനാപക്ഷാചരണം സമാപിച്ചു. കവയിത്രി മീരാബെൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മീരാബെന്നും കൂട്ടുകാരുമെന്ന പരിപാടിയിൽ കുട്ടികളുമായി സംവദിച്ചു.

വായനാമുറ്റത്ത് നടന്ന പരിപാടിയിൽ പ്രസിഡന്റ് പ്രവീണ സുനിൽ അദ്ധ്യക്ഷത വഹിച്ചു. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ്, വൈസ് പ്രസിഡന്റ് കെ.കെ.ശിവൻ, വായനാമുറ്റം വൈസ് പ്രസിഡന്റ് പി.പി ബിജു, സൗമ്യ വേലപ്പൻ, മെയ്ഡ പുഷ്പാംഗദൻ, സിനിജ വിഷാദ്, രഞ്ജിനി നന്ദു, ജയശ്രീ സുരേന്ദ്രൻ, ദേവകി വേലപ്പൻ, എം.കെ. സൗമ്യ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement