അത്താഘോഷം: കലാസാഹിത്യ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

Monday 15 July 2024 1:43 AM IST

തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ അത്തം ആഘോഷത്തിന്റെ ഭാഗമായി ഒന്നര മാസം നീണ്ടുനിൽക്കുന്ന കലാസാഹിത്യ മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് ലായം കൂത്തമ്പലത്തിൽ നടൻ മണികണ്ഠൻ ആചാരി നിർവഹിക്കും. തുടർന്ന് വയോമിത്രം അവതരിപ്പിക്കുന്ന കലാപരിപാടികൾ. 16 ന് രാവിലെ 10 ന് ശാസ്ത്രീയ സംഗീതം,​ 20 ന് ഗവ. ബോയ്‌സ് ഹൈസ്കൂളിൽ രാവിലെ 10 ന് പെൻസിൽ ഡ്രോയിംഗ്, 12 ന് പെയിന്റിംഗ്. 3ന് ക്ലേമോഡലിംഗ് 21ന് ലായം കൂത്തമ്പലത്തിൽ രാവിലെ 10 ന് മോഹിനിയാട്ടം. 2.30ന് കേരള നടനം. ഓഗസ്റ്റ‌് 3ന് രാവിലെ 10ന് ഉപകരണ സംഗീതം. 4 ന് രാവിലെ 10 ന് ലളിതഗാനം. 10ന് രാവിലെ 10ന് ഭരതനാട്യം. 11ന് നഗരസഭ കൗൺസിൽ ഹാളിൽ രാവിലെ 11ന് ഉപന്യാസ രചന, 11.30 ന് കഥാരചന, 1.30ന് കവിത രചന. ലായം കൂത്തമ്പലത്തിൽ രാവിലെ 10 ന് അക്ഷരശ്ലോകം, 2ന് മാപ്പിളപ്പാട്ട്. 15ന് രാവിലെ 10ന് ദേശഭക്തിഗാനം, 3ന് തിരുവാതിരകളി, മിനി കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് പ്രസംഗം. 17ന് രാവിലെ 10ന് കവിതാ പാരായണം. 18ന് നാടോടി നൃത്തം. 20ന് രാവിലെ 10ന് മിമിക്രി, 12ന് മോണോ ആക്ട്, 2ന് മെഹന്ദി മത്സരം, 2.30ന് പ്രച്ഛന്നവേഷം. 25ന് രാവിലെ 11ന് ചെസ് മത്സരം. 26ന് രാവിലെ 10ന് കുച്ചിപ്പുടി. 27, 28, 29 തീയതികളിൽ വൈകിട്ട് 6ന് നാടകം, സെപ്റ്റംബർ 1ന് രാവിലെ 11ന് കൈകൊട്ടിക്കളി തുടങ്ങിയവ നടക്കും.

Advertisement
Advertisement