ഭാരതീയ ന്യായ സംഹിത: ബോധവത്കരണ ക്ലാസ്

Sunday 14 July 2024 5:03 PM IST

കൊച്ചി: ഭാരതീയ ന്യായ സംഹിതയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനായി എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിൽ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് സി. രത്‌നകല സെമിനാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്‌പെക്ടർ എം.ആർ. രാജേഷ് ക്ലാസ് നയിച്ചു. ഒമ്പതാം ക്ലാസിലെ നേവൽ എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, ജൂനിയർ റെഡ്‌ക്രോസ്, ലിറ്റിൽ കൈറ്റ്‌സ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് കേഡറ്റ് വിംഗുകളിലെ വിദ്യാർത്ഥികൾക്കായിരുന്നു ക്ലാസ്. പി.ടി.എ പ്രസിഡന്റ് കെ.എ അബ്ദുൾ റസാഖ് അദ്ധ്യക്ഷത വഹിച്ചു. എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ കെ.ജി.ഹരികുമാർ, എൻ.സി.സി ഫസ്റ്റ് ഓഫീസർ സുനിൽ മാത്യു

Advertisement
Advertisement