പോസ്റ്റർ ഒട്ടിക്കുന്ന നിർമ്മാതാവ്

Monday 15 July 2024 12:00 AM IST

മണി സാറിനെ പോലൊരു നിർമ്മാതാവ് മലയാള സിനിമയിൽ വേറെയില്ല. സിനിമ പുറത്തിറങ്ങി കഴിഞ്ഞാൽ തന്റെ ബെൻസ് കാറിൽ സിനിമയുടെ കുറെ പോസ്റ്ററുകളും പശയും അദ്ദേഹം കരുതിയിരിക്കും. പോകുന്ന വഴിയിൽ ആ സിനിമയുടെ പോസ്റ്റർ ഇല്ലെങ്കിൽ അവിടെയിറങ്ങും. ആൾക്കാരെ സംഘടിപ്പിക്കും. പോസ്റ്റർ പതിപ്പിക്കും. ഈ രംഗത്തിന് ഞാൻ സാക്ഷിയായിട്ടുണ്ട്. എ ക്ലാസിൽ മാത്രമല്ല, ബി, സി ക്ലാസുകളിലും പടം തന്നായി ഓടുന്നുണ്ടെന്ന് ഉറപ്പാക്കും.

മണി സാറിനെ ആദ്യം പരിചയപ്പെടുന്നത് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം അമ്പലത്തിൽ വച്ചാണ്. അദ്ദേഹം അവിടത്തെ നിത്യസന്ദർശകനായിരുന്നു; ഞാനും. ഞാൻ 'ഡോക്ടർ പശുപതി' എന്ന സിനിമ ചെയ്ത ശേഷം ഒരു ദിവസം അദ്ദേഹം എന്റെ വീട്ടിൽ വന്നു. ഒരു സിനിമ ചെയ്യണമെന്നു പറ‌ഞ്ഞു. അങ്ങനെയാണ് 'കമ്മീഷണർ' ഉണ്ടാകുന്നത്.

കമ്മീഷണർ വൻ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം പറഞ്ഞു 'പെട്ടെന്ന് ഒരു പടം കൂടി ചെയ്യണം' അങ്ങനെ ചെയ്തതാണ് 'രുദ്രാക്ഷം'. അതും വലിയ നഷ്ടമൊന്നുമായില്ല. അദ്ദേഹംമുതലാക്കിയെടുത്തു. പിന്നെ എഫ്.ഐ.ആർ, ആഗസ്റ്റ് 15, ദ്രോണ... എല്ലാം അദ്ദേഹം നിർമ്മിച്ചു.

ഇത്രയും ഊർജ്ജസ്വലനായ നിർമാതാവ് മലയാള സിനിമയിൽ വേറയെില്ലെന്നു പറയാം. സ്ക്രിപ്റ്റ് മുതൽ സിനിമയുടെ പുറകെയുണ്ടാകും വിതരണത്തിനു ശേഷവും അദ്ദേഹം സിനിമ വിടില്ല. രാവിലെ 6ന് ലൊക്കേഷനിൽ വരും. തിരിച്ചു പോകും. എനിക്കേറെ ഇഷ്ടപ്പെട്ട നിർമ്മാതാവാണ്. പ്രതിഫലം വാങ്ങിയില്ലെങ്കിൽ ബാക്കി കൊടുത്തയയ്ക്കും. മകനെ പോലെയാണ് കരുതിയിരുന്നത്.

ദി​ശാ​ബോ​ധ​മു​ള്ള​ ​നി​ർ​മ്മാ​താ​വ്

കെ.​മ​ധു

ദി​ശാ​ബോ​ധ​മു​ള്ള​ ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു​ ​എം.​മ​ണി.​ ​സി​നി​മ​യു​ടെ​ ​ക​ഥ​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​സി​നി​മ​ ​മ​ന​സി​ൽ​ ​കാ​ണാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​നു​ ​ക​ഴി​ഞ്ഞി​രു​ന്നു.​ ​സി​നി​മ​യു​ടെ​ ​ചെ​ല​വ്,​ ​എ​ത്ര​ ​ദി​വ​സ​ത്തെ​ ​ഷൂ​ട്ടിം​ഗ് ​അ​തെ​ല്ലാം​ ​പ്ലാ​ൻ​ ​ചെ​യ്യും.​ ​എ​ല്ലാ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പി​ലാ​ക്കും.​ ​ക​ഥ​ ​കേ​ട്ട്,​ ​ച​ർ​ച്ച​ക​ൾ​ ​ക​ഴി​ഞ്ഞ് ​സി​നി​മ​ ​സം​വി​ധാ​യ​ക​നെ​ ​ഏ​ൽ​പ്പി​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​പി​ന്നെ​ ​ഒ​രു​ ​ഇ​ട​പെ​ട​ലും​ ​ന​ട​ത്തി​ല്ല.
എ​ന്റെ​ ​സി​നി​മാ​ ​ജീ​വി​ത​ത്തി​ൽ​ ​വ​ഴി​ത്തി​രി​വു​ണ്ടാ​ക്കി​യ​ത് ​അ​ദ്ദേ​ഹ​മാ​ണ്.​ ​എ​ന്റെ​ ​ആ​ദ്യ​ത്തെ​ ​സൂ​പ്പ​ർ​ഹി​റ്റാ​യ​ ​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ട് ​പി​റ​ന്ന​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ലാ​യി​രു​ന്നു.​ ​ആ​ ​സി​നി​മ​യി​ലെ​ ​ക​ഥ​ ​കേ​ട്ടാ​ൽ​ ​സി​നി​മ​ ​എ​ന്താ​ണെ​ന്ന് ​അ​റി​യാ​ൻ​ ​ക​ഴി​യും.​ ​എ​ന്നാ​ൽ​ ​സി.​ബി.​ഐ​ ​‌​ഡ​യ​റി​ക്കു​റി​പ്പി​ന്റെ​ ​ക​ഥ​ ​കേ​ട്ടാ​ൽ​ ​സി​നി​മ​ ​എ​ല്ലാ​വ​ർ​ക്കും​ ​മ​ന​സി​ലാ​ക​ണ​മെ​ന്നി​ല്ല.​ ​അ​ത​റി​യ​ണ​മെ​ങ്കി​ൽ​ ​മേ​ക്കിം​ഗി​നെ​ ​പ​റ്റി​ ​ധാ​ര​ണ​ ​വേ​ണം.​ ​അ​ത് ​മ​ണി​ ​സാ​റി​നു​ണ്ടാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടാ​ണ് ​സി.​ബി.​ഐ​ ​‌​ഡ​യ​റി​ക്കു​റി​പ്പ് ​എ​ക്കാ​ല​ത്തെ​യും​ ​ഹി​റ്റാ​യി​ ​മാ​റി​യ​തും​ ​തു​ട​ർ​ഭാ​ഗ​ങ്ങ​ളു​ണ്ടാ​യ​തും.
തി​​​യേ​റ്ര​റു​ക​ളെ​ ​മാ​ത്രം​ ​ആ​ശ്ര​യി​ച്ച് ​സി​നി​മാ​ ​വ്യ​വ​സാ​യ​ത്തി​ൽ​ ​പ​ണം​ ​മു​ട​ക്കു​ന്ന​ ​കാ​ല​ത്ത് ​സി​നി​മ​യെ​ടു​ത്ത​ ​മ​നു​ഷ്യ​നാ​ണ്.​ 30​ ​സി​നി​മ​ക​ൾ​ക്കു​ ​വ​രെ​ ​തി​യേ​റ്റ​ർ​ ​ക​ള​ക്ഷ​നി​ൽ​ ​നി​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​വ​രു​മാ​നം​ ​ക​ണ്ടെ​ത്തി​യി​രു​ന്ന​ത്.​ ​ഒ​രു​പാ​ട് ​സി​നി​മ​ക​ൾ​ ​ചെ​റു​പ്പ​കാ​ല​ത്ത് ​ക​ണ്ടി​ട്ടു​ണ്ടെ​ന്ന് ​അ​ദ്ദേ​ഹം​ ​എ​ന്നോ​ടു​ ​പ​റ​‌​ഞ്ഞി​ട്ടു​ണ്ട്.​ ​അ​തി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​ചോ​ദ​ന​ത്താ​ലാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​സി​നി​മ​ക​ൾ​ക്കു​ ​വേ​ണ്ടി​ ​ക​ഥ​ക​ൾ​ ​സൃ​ഷ്ടി​ക്കാ​ൻ​ ​സാ​ധി​ച്ച​ത്.
അ​ച്ച​ട​ക്ക​ ​സ്വ​ഭാ​വം​ ​അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.​ ​ഞാ​ൻ​ ​കൃ​ഷ്ണ​ൻ​നാ​യ​ർ​ ​സാ​റി​ന്റെ​ ​അ​സി​സ്റ്റ​ന്റാ​യി​ ​സെ​റ്റി​​​ൽ​ ​വ​ന്ന​ ​കാ​ലം​ ​മു​ത​ലു​ള്ള​ ​സൗ​ഹൃ​ദ​മാ​യി​രു​ന്നു.​ ​സി​നി​മ​ ​ന​ഷ്ടം​ ​വ​രു​ത്തി​യ​പ്പോ​ഴൊ​ന്നും​ ​പി​ന്മാ​റി​യി​ല്ല.

Advertisement
Advertisement