അഗ്രിബിസിനസ്സ് മാനേജ്മെന്റ് -അവസരങ്ങളേറുന്നു

Monday 15 July 2024 12:00 AM IST

രാജ്യത്ത് അഗ്രിബിസിനസ് മാനേജ്മെന്റ് കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് തൊഴിലവസരങ്ങളേറെയാണ്. മാനേജീരിയൽ തൊഴിലുകളാണ് ലഭിക്കുന്നത്. അതിനാൽ ബിരുദാനന്തര കോഴ്സുകളാണ് കൂടുതലായും ഇന്ത്യയിലുള്ളത്. ഏത് ബിരുദധാരിക്കും ചേരാവുന്ന ബിരുദാനന്തര കോഴ്സുകളുണ്ട്. കാർഷിക, വെറ്റിനറി, ഫിഷറീസ് മുതലായവയിൽ ബിരുദം പൂർത്തിയാക്കിയവർക്ക് ചേരാവുന്ന അഗ്രിബിസിനസ്സ് മാനേജ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്‌മന്റ്, റൂറൽ മാനേജ്‌മന്റ് കോഴ്സുകളുണ്ട്. ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എക്സ്റ്റൻഷൻ മാനേജ്മെന്റിലെ അഗ്രിബിസിനസ്സ്, സപ്ലൈ ചെയിൻ മാനേജ്‌മന്റ് ബിരുദാനന്തര കോഴ്‌സുകൾക്ക് പ്രവേശനം ലഭിക്കാനുള്ള പ്രാഥമിക യോഗ്യത കാർഷിക, കാർഷിക അനുബന്ധ ബിരുദമാണ്. കേരള കാർഷിക സർവ്വകലാശാലയുടെയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് നടത്തുന്ന അഗ്രിബിസിനസ്സ്‌ മാനേജ്മെന്റ് പ്രോഗ്രാമുകൾക്ക് ഏത് ബിരുദധാരികൾക്കും അപേക്ഷിക്കാം. കാർഷിക, അനുബന്ധ ബിരുദധാരികൾക്ക് ആനന്ദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റ് നടത്തുന്ന റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാമിനും, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ ഡെവലപ്മെന്റ് നടത്തുന്ന റൂറൽ മാനേജ്‌മെന്റ് പ്രോഗ്രാമിനും ചേരാം.

ബിരുദധാരികൾക്ക് ചേരാവുന്ന നിരവധി അഗ്രിബിസിനസ്സ് മാനേജ്‌മെന്റ് കോഴ്സുകൾ ന്യൂസിലാൻഡ്, നെതർലൻഡ്‌സ്‌, ഓസ്ട്രേലിയ, യു.കെ സർവ്വകലാശാലകളിലുണ്ട്. നെതർലാൻഡ്സിലെ ഹാസ്, വാഗെനിങ്കൻ സർവ്വകലാശാലകൾ, ഓസ്‌ട്രേലിയയിലെ യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ഓസ്ട്രേലിയ, യു.കെയിലെ ബ്രിസ്റ്റോൾ സർവകലാശാല എന്നിവിടങ്ങളിൽ മികച്ച പ്രോഗ്രാമുകളുണ്ട്. നിരവധി ഗവേഷണ പ്രോഗ്രാമുകളുമുണ്ട്‌.

അഗ്രിബിസിനസ്സ് മാനേജ്മെന്റിൽ ഉപരിപഠനം നടത്താൻ ആഗ്രഹമുള്ളവർക്ക് കൃഷി, ഇക്കണോമിക്സ്, വെറ്റിനറി സയൻസ്, കാർഷിക എൻജിനിയറിംഗ്, ഡെയറി ടെക്നോളജി, ഡെവലപ്‌മെന്റൽ സയൻസ്, മാനേജ്മെന്റ്, കൊമേഴ്‌സ്, ഫിഷറീസ് സയൻസ്, കോ-ഓപ്പറേഷൻ & ബാങ്കിംഗ് കോഴ്സുകൾ എന്നിവയ്ക്ക് ചേരാം. കാർഷിക കോഴ്സുകൾക്ക് ചേരാൻ നീറ്റിൽ മികച്ച സ്കോർ ആവശ്യമാണ്. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 15 ശതമാനം അഖിലേന്ത്യ കാർഷിക കോഴ്‌സുകൾക്ക് പ്രവേശനം കേന്ദ്ര സർവ്വകലാശാലകൾക്കുവേണ്ടി നടത്തുന്ന സെൻട്രൽ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയിലൂടെയാണ്.

ബി.ബി.എ പൂർത്തിയാക്കിയവർക്കും അഗ്രിബിസിനസ് മാനേജ്‌മെന്റ് എം.ബി.എ പ്രോഗ്രാമിന് ചേരാം. അഗ്രിബിസിനസ്സ് മാനേജ്‌മെന്റ് കോഴ്സുകൾ ഉൾപ്പെടുത്തിയ ബി.ബി.എ പ്രോഗ്രാമുണ്ട്. നിരവധി സ്കിൽ വികസന പ്രോഗ്രാമുകൾ, വൊക്കേഷണൽ കോഴ്സുകൾ എന്നിവ അഗ്രിബിസിനസ് മാനേജ്‌മെന്റ് മേഖലയിലുണ്ട്. ഇവ NSQF നിലവാരത്തിൽ ടെക്‌നിഷ്യൻ, സൂപ്പർവൈസർ, മാനേജീരിയൽ തലങ്ങളിലുണ്ട്. പത്ത്, പന്ത്രണ്ട് ക്ളാസുകൾ പൂർത്തിയാക്കിയവർക്ക് ചേരാവുന്ന കോഴ്സുകളുമുണ്ട്.

അ​യ​ർ​ല​ൻ​ഡി​ൽ​ ​ഗ​വേ​ഷക അ​വാ​ർ​ഡ് ​മ​ല​യാ​ളി​ക്ക്

കൊ​ച്ചി​:​ ​അ​യ​ർ​ല​ൻ​ഡി​ൽ​ ​വാ​ൽ​ഷ് ​സ്‌​കോ​ള​ർ​ഷി​പ്പ് ​നേ​ടി​യ​വ​രി​ലെ​ ​മി​ക​ച്ച​ ​ഗ​വേ​ഷ​ക​യ്ക്കു​ള്ള​ ​അ​വാ​ർ​ഡ് ​കൊ​ച്ചി​ ​സ്വ​ദേ​ശി​ ​നി​ര​ഞ്ജ​ന​റോ​സ് ​എ​ഡ്വി​ന്.​ ​വാ​ൽ​ഷ് ​സ്‌​കോ​ള​ർ​ ​ഒ​ഫ് ​ദ​ ​ഇ​യ​റാ​യി​ ​(​ഭ​ക്ഷ്യ​വി​ഭാ​ഗം​)​ ​കാ​ർ​ഷി​ക​ഭ​ക്ഷ്യ​ ​വി​ക​സ​ന​ ​അ​തോ​റി​റ്റി​യാ​യ​ ​ടീ​ഗാ​സ്‌​കാ​ണ് ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​അ​യ​ർ​ല​ൻ​ഡി​ന്റെ​ ​കൃ​ഷി​ഭൂ​മി​ക​ളി​ലെ​ ​ജൈ​വാ​ണു​ ​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള​ ​ഗ​വേ​ഷ​ണ​ ​മി​ക​വി​നാ​ണ് ​അം​ഗീ​കാ​രം. വൈ​പ്പി​ൻ​ ​മാ​ലി​പ്പു​റം​ ​ക​ർ​ത്തേ​ട​ത്തു​വെ​ളി​യി​ൽ​ ​സെ​ന്റ് ​ആ​ൽ​ബ​ർ​ട്സ് ​കോ​ളേ​ജ് ​റി​ട്ട.​ ​പ്രൊ​ഫ.​ ​എ​ഡ്വി​ൻ​ ​ടോം​സ​ന്റെ​യും​ ​നേ​വ​ൽ​ബേ​സ് ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യ​ ​അ​ദ്ധ്യാ​പി​ക​ ​ര​മാ​ദേ​വി​യു​ടെ​യും​ ​മ​ക​ളാ​ണ്.