റോഡ് ഉദ്ഘാടനം

Sunday 14 July 2024 10:44 PM IST

വേങ്ങര: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കിയ ഉമ്മിണിക്കടവ് വേരേങ്ങൽ മൂഴി റോഡിന്റെ ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവ്വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ബെൻസീറ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. മൈമൂനത്ത്,ഗ്രാമ പഞ്ചായത്ത് മെമ്പർ എം. സെമീറ, കെ.ഇബ്രാഹീം, വി.ഹാരിസ്, യു.കെ ഇസ്മായിൽ, യു.കെ. ഇസ്ഹാഖ്, എം. മുഹമ്മദലി ഹാജി, കെ. കുഞ്ഞീതി ഹാജി, പി.പി. അഹമ്മദ് കുട്ടി ഹാജി, എം. അഹമ്മദ് പ്രസംഗിച്ചു.

Advertisement
Advertisement