പ്രതിഷേധ ധർണ്ണ
മലപ്പുറം: അശാസ്ത്രീയമായ ഉത്തരവിലൂടെ നിലവിലുള്ള ഇംഗ്ലീഷ് അദ്ധ്യാപകരെ സർവ്വീസിൽ നിന്ന് പുറത്താക്കുന്ന ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) ജില്ലാ കമ്മിറ്റി. ഇംഗ്ലീഷ് ഭാഷാവിഷയമാക്കി സർക്കാമലപ്പുറത്ത് സംഘടിപ്പിച്ച പ്രധാനാദ്ധ്യാപക പരിശീലനം സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.പി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പി.മുഹമ്മദ് സബാഹ് പരിശീലനത്തിന് നേതൃത്വം നൽകി.സംസ്ഥാന സെക്രട്ടറിമാരായ മജീദ് കാടേങ്ങൽ, കെ.ഫസലുൽ ഹഖ്, വി.എ ഗഫൂർ, ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി, കെ.എം.ഹനീഫ, സഫ്ത്റലി വാളൻ, ജില്ലാ ഭാരവാഹികളായ എ.കെ.നാസർ, സെക്രട്ടേറിയറ്റഗം കെ.എ. മനാഫ്, എം.ടി അലി,ടി.സൂപ്പി, എം.പി. റിയാസ്, പി. അഷറഫ് എന്നിവർ സംസാരിച്ചു.