ജോയിയെ കണ്ടെത്താനായില്ല,​ ദൗത്യം താത്കാലികമായി നിറുത്തി,​ തെരച്ചിലിനായി നേവി സംഘം തലസ്ഥാനത്ത്

Sunday 14 July 2024 11:11 PM IST

തി​രു​വ​ന​ന്ത​പു​രം​: ​ശു​ചീ​ക​ര​ണ​ത്തി​നി​ടെ​ ​ആ​മ​യി​ഴ​ഞ്ചാ​ൻ​ ​തോ​ട്ടി​ൽ​ ​കാ​ണാ​താ​യ​ ​തൊ​ഴി​ലാ​ളി ​ ​ജോ​യി​യെ​ ​ക​ണ്ടെ​ത്താ​ൻ​ ​ കൊ​ച്ചി​യി​ൽ​ ​നി​ന്നു​ള്ള​ ​നേ​വി​ ​സം​ഘ​മെ​ത്തി.​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജെ​റോ​മി​ക് ​ജോ​ർ​ജ്ജ്,​ ​മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഫ​യ​ർ​ ​ഫോ​ഴ്സ് ​അം​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​രു​മാ​യി​ ​പ്രാ​ഥ​മി​ക​ ​ച​ർ​ച്ച​ ​ന​ട​ത്തി.​ ​അ​പ​ക​ടം​ ​ന​ട​ന്ന​ ​സ്ഥ​ല​വും​ ​ട​ണ​ലും​ ​നോ​ക്കി​ ​ക​ണ്ട​തി​ന് ​ശേ​ഷം​ ​ചെ​യ്യേ​ണ്ട​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള​ ​പ​ദ്ധ​തി​ ​തീ​രു​മാ​നി​ക്കു​മെ​ന്ന് ​ജി​ല്ലാ​ക​ള​ക്ട​ർ​ ​അ​റി​യി​ച്ചു.

ജോയിയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം നേരത്തെ താത്കാലികമായി നിറുത്തിവച്ചിരുന്നു.
വ​ർ​ഷ​ങ്ങ​ളാ​യി​ ​കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​മാ​ലി​ന്യം​ ​പാ​റ​പോ​ലെ​ ​ഉ​റ​ച്ചു​പോ​യി​രി​ക്കു​ക​യാ​ണ് .​ക​ന​ത്ത​ ​മ​ഴ​യി​ലെ​ ​കു​ത്തൊ​ഴു​ക്കി​ൽ​ ​ഇ​തി​ന​ടി​യി​ലേ​ക്ക് ​ജോ​യി​ ​ഊ​ർ​ന്നു​പോ​യെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​രാ​ത്രി​ ​ഏ​ഴ​ര​യോ​ടെയാണ് ​ദൗ​ത്യം താത്കാലികമായി ​ ​നി​റു​ത്തി​വ​ച്ചത്.


മാ​രാ​യ​മു​ട്ടം​ ​മ​ല​ഞ്ചെ​രു​വ് ​വീ​ട്ടി​ൽ​ ​നേ​ശ​മ​ണി​യു​ടെ​യും​ ​മേ​രി​യു​ടെ​യും​ ​മ​ക​ൻ​ ​എ​ൻ.​ജോ​യി​ ​(45​)​ ​ശ​നി​യാ​ഴ്ച​ ​രാ​വി​ലെ​ ​പ​തി​നൊ​ന്നു​മ​ണി​യോ​ടെ​യാ​ണ് ​ദു​ര​ന്ത​ത്തി​ന് ​ഇ​ര​യാ​യ​ത്. ര​ക്ഷാ​ ​ദൗ​ത്യം​ ​ഇ​ന്ന്​ ​രാ​വി​ലെ​ ​ആ​റ് ​മ​ണി​യോ​ടെ​ ​സ്കൂ​ബ​ ​സം​ഘം​ ​പു​ന​രാ​രം​ഭി​ച്ചത്.​ ​ജോ​യി​ ​ഒ​ഴു​കി​പ്പോ​യ​ ​ദി​ശ​യി​ൽ​ ​നി​ന്നും​ ​മ​റു​വ​ശ​മാ​യ​ ​പ​വ​ർ​ഹൗ​സ് ​റോ​ഡി​ന്റെ​ ​ഭാ​ഗ​ത്തു​നി​ന്നും​ ​തോ​ടി​ന്റെ​ ​ഉ​ള്ളി​ലേ​ക്ക് ​ഇ​റ​ങ്ങി​യെ​ങ്കി​ലും​ ​ഫ​ലം​ ​ക​ണ്ടി​ല്ല.​ ​തു​ട​ർ​ന്ന് ​ജ​ൻ​റോ​ബോ​ട്ട് ​ക​മ്പ​നി​യു​ടെ​ ​ഡ്രാ​ക്കോ​ ​എ​ന്ന​ ​റോ​ബാ​ട്ടി​നെ​ ​ഇ​റ​ക്കി.​ക്യാ​മ​റ​ ​ഘ​ടി​പ്പി​ച്ച​ ​റോ​ബോ​ട്ട് 15​ ​മീ​റ്റ​റോ​ളം​ ​ഉ​ള്ളി​ലേ​ക്ക് ​ക​ട​ന്നു.​ ​ഉ​ച്ച​യോ​ടെ​ ​ക്യാ​മ​റ​യി​ൽ​ ​വ​ലി​യൊ​രു​ ​ചി​ത്രം​ ​പ​തി​ഞ്ഞു.​ ​സ്കൂ​ബാ​ ​സം​ഘം​ ​പ​ണി​പ്പെ​ട്ട് ​സ​മീ​പ​ത്തേ​ക്ക് ​എ​ത്തി​യെ​ങ്കി​ലും​ ​അ​ത് ​മാ​ലി​ന്യം​ ​നി​റ​ഞ്ഞ​ ​ചാ​ക്ക് ​കെ​ട്ടാ​യി​രു​ന്നു.​ ​മൂ​ന്നാ​മ​ത്തെ​ ​റെ​യി​ൽ​വേ​ ​പ്ളാ​റ്റ്ഫോ​മി​ലെ​ ​മാ​ൻ​ഹോ​ളി​ലും​ ​സ്കൂ​ബാ​ ​സം​ഘ​മി​റ​ങ്ങി​ ​ര​ണ്ട് ​മ​ണി​ക്കൂ​റോ​ളം​ ​തി​ര​ച്ചി​ൽ​ ​ന​ട​ത്തി.​കൂ​ടു​ത​ൽ​ ​ഉ​ള്ളി​ലേ​ക്ക് ​റോ​ബോ​ട്ടി​ന് ​ക​ട​ക്കാ​ൻ​ ​സാ​ധി​ക്കാ​തെ​ ​വ​ന്ന​തോ​ടെ​ ​ആ​ ​പ​രി​ശോ​ധ​ന​ ​അ​വ​സാ​നി​പ്പി​ച്ചു.
പി​ന്നാ​ലെ,​ ​ജോ​യി​ ​വീ​ണ​ ​സ്ഥ​ല​ത്തു​നി​ന്ന് 40​ ​മീ​റ്റ​റും​ ​ട​ണ​ലി​ന്റെ​ ​മ​റു​വ​ശ​ത്ത് ​നി​ന്ന് 30​ ​മീ​റ്റ​റും​ ​ഉ​ള്ളി​ലേ​ക്ക് ​മാ​ലി​ന്യ​ത്തി​ന്റെ​ ​ഇ​ട​യി​ലൂ​ടെ​ ​സ്കൂ​ബാ​ ​സം​ഘം​ ​നു​ഴ​ഞ്ഞു​ ​ക​യ​റി.​ ​ഉ​റ​ച്ചു​പോ​യ​ ​മാ​ലി​ന്യം​ ​കാ​ര​ണം​ ​മു​ന്നേ​റാ​നാ​യി​ല്ല.​ ​തു​ട​ർ​ന്ന് ​ജെ​റ്റിം​ഗ് ​മെ​ഷീ​ൻ​ ​ഉ​പ​യോ​ഗി​ച്ച് ​വെ​ള്ള​ത്തി​ൽ​ ​മ​ർ​ദ്ദം​ ​ന​ൽ​കി​ ​മാ​ലി​ന്യം​ ​പു​റ​ന്ത​ള്ളാ​മെ​ന്ന് ​റീ​ജ​യ​ണ​ൽ​ ​ഫ​യ​ർ​ഫോ​ഴ്സ് ​ഓ​ഫീ​സ​ർ​ ​അ​ബ്ദു​ൾ​ ​റ​ഷീ​ദും​ ​​​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജെ​റോ​മി​ക്ക് ​ജോ​ർ​ജും​ ​തീ​രു​മാ​ന​മെ​ടു​ത്തു.


വൈ​കി​ട്ട് ​നാ​ലോ​ടെ​ ​നാ​ലാ​മ​ത്തെ​ ​പ്ളാ​റ്റ്ഫോ​മി​ന് ​സ​മീ​പ​ത്തെ​ ​യാ​ർ​ഡി​ലെ​ ​ര​ണ്ട് ​മാ​ൻ​ഹോ​ളി​ൽ​ ​ജെ​റ്റിം​ഗ് ​മെ​ഷീ​ൻ​ ​ഉ​പ​യോ​ഗി​ച്ച് ​വെ​ള്ള​ത്തി​ന് ​മ​ർ​ദ്ദം​ ​ന​ൽ​കി.​പ​ക്ഷേ,​ ​കൂ​ടു​ത​ൽ​ ​മാ​ലി​ന്യം​ ​പു​റ​ത്തേ​ക്ക് ​വ​ന്നി​ല്ല.

Advertisement
Advertisement