ജോക്കോവിച്ചിനെ മുട്ടുകുത്തിച്ച് അല്‍കാരസ്, വിംബിള്‍ഡണ്‍ നിലനിര്‍ത്തി സ്പാനിഷ് താരം

Sunday 14 July 2024 11:15 PM IST

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ്, കിരീടം നിലനിറുത്തി അല്‍കാരാസ്

ലണ്ടന്‍: വിംബിള്‍ഡണ്‍ ഗ്രാന്‍സ്ലാം പുരുഷ സിംഗിള്‍സ് കിരീടം കൈവിടാതെ സ്പാനിഷ് സെന്‍സേഷന്‍ കാര്‍ലോസ് അല്‍കാരാസ്. ഇന്നലെ നടന്ന ഫൈനലില്‍ സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക്ക് ജോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തിയാണ് അല്‍കാരാസ് ഇത്തവണയും വിംബിള്‍ഡണില്‍ ചാമ്പ്യനായത്. രണ്ടേ മുക്കാല്‍ മണിക്കൂറില്‍ 6-2,6-2,7-6നായിരുന്നു അല്‍കാരാസിന്റെ ജയം.

കഴിഞ്ഞ വര്‍ഷവും ഫൈനലില്‍ ജോക്കോയെ കീഴടക്കിയാണ് അല്‍കാരസ് വിംബിള്‍ഡണ്‍ കിരീടം നേടിയത്. അന്ന് 5 സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തിന് ശേഷമായിരുന്നു ജോക്കോ തോല്‍വി സമ്മതിച്ചത്.

24-ാം ഗ്ലാന്‍സ്ലാം കിരീടവും 8-ാംവിംബിള്‍ഡണ്‍ ചാമ്പ്യന്‍പട്ടവും ലക്ഷ്യം വച്ചെത്തിയ ജോക്കോയ്ക്ക് എന്നാല്‍ ഇന്നലെ ഫൈനലില്‍ മികവിലേക്ക് ഉയരാനായില്ല. പരിക്കും താരത്തെ അലട്ടിയിരുന്നു. ആദ്യ രണ്ട് സെറ്റും അനായാസം സ്വന്തമാക്കിയ അല്‍കാരസിന് മൂന്നാം സെറ്റില്‍ മാത്രമാണ് 37കാരനായ ജോക്കോയുടെ ഭാഗത്ത് നിന്ന് വെല്ലുവിളി നേരിടേണ്ടി വന്നത്. സ്പാനിഷ് ഇതിഹാസ താരം റാഫേല്‍ നദാലിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് താനെത്ത് തെളിയിക്കുന്നതാണ് 21കാരനായ അല്‍കാരസിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍.

4-ഗ്ലാന്‍സ്ലാം കിരീടങ്ങള്‍ അല്‍കാരസ് നേടിക്കഴിഞ്ഞു. 2 വിംബിള്‍ഡണ്‍ കിരീടങ്ങളും (2023,2024), ഓരോ തവണ വീതം ഫ്രഞ്ച് ഓപ്പണും (2024), യു.എസ് ഓപ്പണും (2022)

2- ഈ സീസണില്‍ അല്‍കാരസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണും സ്വന്തമാക്കിയിരുന്നു.

Advertisement
Advertisement