കൊടിക്കുന്നിൽ സുരേഷ് കോൺ. ലോക്‌സഭ ചീഫ് വിപ്പ്
Monday 15 July 2024 12:16 AM IST
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ പാർട്ടിയുടെ ലോക്‌സഭാ ചീഫ് വിപ്പായി വീണ്ടും നിയമിച്ചു. അസാമിൽ നിന്നുള്ള ഗൗരവ് ഗൊഗൊയിയാണ് ലോക്‌സഭാ ഉപനേതാവ്. തമിഴ്നാട്ടിലെ വിരുദുനഗറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാണിക്കം ടാഗോർ, ബീഹാറിലെ കിഷൻഗഞ്ച് മണ്ഡലത്തിൽ നിന്ന് രണ്ടാമതും ലോക്‌സഭയിലെത്തിയ ഡോ. മുഹമ്മദ് ജാവൈദ് എന്നിവരെ വിപ്പായി നിയമിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധി ഇതുസംബന്ധിച്ച കത്ത് ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്‌ക്ക് കൈമാറി.