ഇന്ത്യൻ ഓയിൽ ഒക്ടേൻ ഗ്യാസോലിനായ വിപണിയിൽ

Monday 15 July 2024 12:20 AM IST

കൊച്ചി: റേസിംഗ് കാറുകൾക്കായി പ്രത്യേകം ഒരുക്കിയ ഉയർന്ന ഒക്ടേൻ ഗ്യാസോലിനായ സ്റ്റോം എക്‌സിന്റെ ചെന്നൈയിലെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിലേക്കുള്ള ആദ്യത്തെ വിതരണം ഡയറക്ടർ ഡയറക്ടർ (മാർക്കറ്റിംഗ്) വി. സതീഷ് കുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു.

ഡയറക്ടർമാരായ എൻ. സെന്തിൽകുമാർ, അലോക് ശർമ്മ എന്നിവർ പങ്കെടുത്തു.

ഇന്ത്യൻ ഓയിൽ ചെയർമാൻ ശ്രീകാന്ത് മാധവ് വൈദ്യയുടെ ആശയവും പ്രചോദനവും ഉൾക്കൊണ്ട് രൂപപ്പെടുത്തിയ പ്രീമിയം റേസിംഗ് ഇന്ധനം രാജ്യവ്യാപകമായും അന്താരാഷ്ട്ര സർക്യൂട്ടിലെയും പ്രധാന മോട്ടോർ റേസിംഗ് മത്സരങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഫരീദാബാദിലെ ഇന്ത്യൻ ഓയിൽ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ വികസിപ്പിച്ച പ്രീമിയം റേസ് ഇന്ധനം പാരദീപ് റിഫൈനറിയിലാണ് ഉദ്പാദിപ്പിക്കുന്നത്. പാനിപ്പത്ത് റിഫൈനറിയിലെ 2 എ എത്തനോൾ ഉൾപ്പെടെ നൂതന സുസ്ഥിര ഘടകങ്ങളുമായി ഉയർന്ന ഒക്ടേൻ റേറ്റിംഗ് ഗ്യാസോലിൻ സ്ട്രീമുകൾ സമന്വയിപ്പിക്കുന്നു. ദുബായിലെ ബ്യൂറോ വെരിറ്റാസ് സാക്ഷ്യപ്പെടുത്തിയ ഇന്ധനം ഫെഡറേഷൻ ഇന്റർനാഷണൽ ഡി ഓട്ടോമൊബൈൽ നിബന്ധനകൾ പാലിക്കുന്നു.

2024 സീസണിൽ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഇന്ത്യൻ നാഷണൽ റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ 3, 4 റൗണ്ടുകൾക്കായി മദ്രാസ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്ബുമായി സഹകരിച്ചാണ് ഇന്ത്യൻ ഓയിൽ മൂന്നാം റൗണ്ടിനായി 55 ബാരൽ ലഭ്യമാക്കുന്നതെന്ന് ഐ.ഒ.സി അധികൃതർ അറിയിച്ചു.

Advertisement
Advertisement