വൈദ്യുത വാഹനങ്ങളുമായി മെഴ്‌സിഡസ് ബെൻസ്

Monday 15 July 2024 12:21 AM IST

വില്പനയിൽ മികച്ച വളർച്ച

കൊച്ചി: ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസ് പുതിയ വൈദ്യുതി ബാറ്ററി വാഹനങ്ങൾ പുറത്തിറക്കി. ഇ.ക്യു.എ 250+, ഇ.ക്യു.ബി 350+ എന്നിവയാണ് പുറത്തിറക്കിയത്. അധിക റേഞ്ച്, മികച്ച ഡ്രൈവിംഗ് അനുഭവം, ദിവസവും ഉപയോഗം, ആകർഷകമായ ടി.ഒ.ഒ., മികച്ച വില നിലവാരം തുടങ്ങിയവ പുതിയ മോഡലുകൾ വാഗ്ദാനം ചെയ്യുന്നു.

66 ലക്ഷം രൂപയാണ് ഇ.ക്യു.എ 250+ന്റെ എക്‌സ് ഷോറൂം വില. ഇ.ക്യു.ബി 350 എസ്.യു.വിക്ക് (5 സീറ്റർ) 77.7 ലക്ഷം രൂപയും ഇ.ക്യു.ബി 250+ എസ്.യു.വിക്ക് (7 സീറ്റ് ) 70.9 ലക്ഷവുമാണ് വില. വർഷാവസാനത്തോടെ ആറ് പുതിയ മോഡലുകൾ ബെൻസിന്റെ ശേഖരത്തിലെത്തും. എല്ലാ മോഡലുകളിലും വൈദ്യുതി വാഹനങ്ങളുമുണ്ടാവും.

രാജ്യത്തെ എക്കാലത്തെയും മികച്ച പ്രകടനമാണ് കാറുകളുടെ വില്പനയിൽ അർദ്ധവാർഷികത്തിൽ മേഴ്‌സിഡസ് ബെൻസ് കൈവരിച്ചത്. ജനുവരി മുതൽ ജൂൺ വരെ 9262 യൂനിറ്റുകളാണ് വിറ്റത്. ഒമ്പതു ശതമാനമാണ് വളർച്ച. പുതിയതും നിലവിലെ മോഡലുകളുമെല്ലാം വില്പനയിൽ മികവ് പുലർത്തി. 55 ശതമാനം എസ്.യു.വികളാണ് വിറ്റഴിച്ചത്.

പുരോഗമന രൂപകല്പനയും ശരിയായ സാങ്കേതികതയും ഒരുമിക്കുന്നതാണ് മേഴ്‌സിഡസ് ബെൻസ് ഇ.ക്യു.എ 250+. 20 ശതമാനം ഡൗൺ പെയ്‌മെന്റിൽ 68,000 ഇ.എം.ഐയിൽ ലഭിക്കും.

ഉപഭോക്താക്കൾ പുതിയ കാലത്തിനനുസരിച്ച് വാഹനങ്ങളുടെ തിരഞ്ഞെടുപ്പിലും മാറ്റം വരുത്തിയിട്ടുണ്ട്.

സന്തോഷ് അയ്യർ

എം.ഡി ആൻഡ് സി.ഇ.ഒ

മെഴ്‌സിഡസ് ബെൻസ് ഇന്ത്യ

Advertisement
Advertisement