ജി​ല്ലാ ഹോമിയോ ആശുപത്രിയിൽ... ആയിരങ്ങൾക്ക് ആശ്വാസമായി 'അരികെ'

Monday 15 July 2024 1:36 AM IST

കൊല്ലം: അലോപ്പതി​, ഹോമി​യോ, ആയുർവേദം വി​ഭാഗങ്ങളുടെ പരി​ചരണ പദ്ധതി​യായ 'അരികെ'യി​ലൂടെ ആയി​രങ്ങൾക്ക് ആശ്വാസമേകി​

കൊല്ലം ജില്ലാ ഹോമിയോ ആശുപത്രി. തേവള്ളി ജില്ലാ ഹോമിയോ ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലുമാണ് സെക്കൻഡറി കെയർ യൂണിറ്റായി പദ്ധതി നടപ്പാക്കുന്നത്. ഡോക്ടർമാരും പാലിയേറ്റീവ് നഴ്‌സുമാരും മറ്റ് സ്റ്റാഫും ഉൾപ്പെട്ടതാണ് ഒരു യൂണിറ്റ്. ആർ.എം.ഒ മാരാണ് ഒ.പി കൈകാര്യം ചെയ്യുന്നത്.

ഗൃഹസന്ദർശനം കൂടാതെ ഓൾഡ് ഏജ് ഹോമുകളുടെ (കെയർ ഹോം) സന്ദർശനവും പദ്ധതിയുടെ ഭാഗമാണ്. എല്ലാ മാസവും ആറ് കെയർ ഹോമുകളിലാണ് സന്ദർശനം. എല്ലാ വ്യാഴാഴ്ചയും രാവിലെ 9 മുതൽ 2 വരെയാണ് ഒ.പി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കിടത്തി ചികിത്സാ സേവനവുമുണ്ട്. സ്ട്രോക് വന്ന രോഗികൾക്കായി ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഫിസിയോ തെറാപ്പിസ്റ്രിന്റെ സേവനം ലഭ്യമാണ്.

പ്രവർത്തന രീതി

 നട്ടെല്ലിനേറ്റ ക്ഷതം, പക്ഷാഘാതം, ക്യാൻസർ ബാധിതർ തുടങ്ങി കിടപ്പിലായവർക്കും വേദന അനുഭവിക്കുന്നവർക്കും സഹായം

 ഡോക്ടർമാരുടെയും നഴ്സുമാരുടെയും മേൽനോട്ടത്തിൽ സൗജന്യ ചികിത്സയും പരിചരണവും

 ബോധവത്കരണം, കൗൺസിലിംഗ്, യോഗതെറാപ്പി

കിടപ്പുരോഗികളെ വീടുകളിലെത്തി പരിശോധിക്കുന്നു

.............................

 ഐ.പി. ആരംഭിച്ചത്: 2012

 ഒ.പി: 2017

 ഹോംകെയർ ആരംഭിച്ചത്: 2022

 വീട്ടിൽ കഴിയുന്ന രോഗികൾ: 110

 കെയർ ഹോമുകളിലുള്ള രോഗികൾ: 500

 ഓരോ മാസവും ഒ.പിയിൽ എത്തുന്നത്: ശരാശരി 150

സ്റ്റേറ്റ് നോഡൽ ഓഫീസറും ആശുപത്രി സൂപ്രണ്ടും ജില്ലാ കൺവീനറുമാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.വകുപ്പിന്റെ പ്ലാൻ ഫണ്ട്, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ ഉപയോഗിച്ചാണ് പ്രവർത്തനം.

-ഡോ.സി.എസ് .പ്രദീപ് , ഡി.എം.ഒ ഹോമിയോ, പാലിയേറ്റീവ് യൂണിറ്റ് ,സ്റ്റേറ്റ് നോഡൽ ഓഫീസർ

മാറാരോഗങ്ങൾ വന്ന് കിടപ്പിലായ രോഗികളുടെയും ബന്ധുക്കളുടെയും ആധികളും വേദനകളും അകറ്റി ആശ്വാസം നൽകുകയാണ് പാലിയേറ്റീവ് ക്ലിനിക്കിന്റെ ലക്ഷ്യം.

- ഡോ. രിഷ്മ .ആർ.സുന്ദരം, ആർ.എം.ഒ, ജില്ലാ ഹോമിയോ ആശുപത്രി &ജില്ലാ പാലീയേറ്റീവ് കൺവീനർ


ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായാണ് ജില്ലാ ഹോമിയോ ആശുപത്രിയിൽ സാന്ത്വന പരിചരണ വിഭാഗം ആരംഭിച്ചത് . 5 ബെഡുകളും നൽകി. കൂടാതെ ഒരു പാലിയേറ്റീവ് നേഴ്‌സിനെയും 2 നേഴ്‌സിംഗ് അസിസ്റ്റന്റുമാരേയും പഞ്ചായത്തിൽ നിന്നും നിയമിച്ചിട്ടുണ്ട്.

-ഡോ .ടി.എസ്.ആശാറാണി ,സൂപ്രണ്ട്, ജില്ലാ ഹോമിയോ ആശുപത്രി

Advertisement
Advertisement