ഒരോ നിമിഷവും പ്രതീക്ഷയോടെ

Monday 15 July 2024 2:56 AM IST

6.00എ.എം :രക്ഷാപ്രവർത്തനം പുനരാംരംഭിച്ചു.ജോയി വീണ സ്ഥലത്തെ മാലിന്യങ്ങൾ മാറ്റി.

7.00: ഫയർഫോഴ്സ് സ്കൂബാ സംഘത്തിന്റെ മുങ്ങൽ പരിശോധന. തിരികെ കയറി

8.30: ക്യാമറ ഘടിപ്പിച്ച റോബോട്ട് ഡ്രാക്കോയെ കടത്തി വിട്ടു.10 മീറ്ററോളം പോയി തിരികെ വന്നു.

10.00 : സ്കൂബാ സംഘം വീണ്ടും ടണലിൽ ഇറങ്ങി പരിശോധന നടത്തി.

11.00:മറ്റൊരു സ്കൂബാ സംഘം മൂന്നാം നമ്പർ പ്ളാറ്റ് ഫോമിലെ മാൻഹോളിൽ ഇറങ്ങി.

12.00: ട്രാക്കോ റോബോട്ടിനെ കടത്തി വിട്ടു. ജോയിയെന്ന് സംശയിക്കുന്ന ചിത്രം ക്യാമറയിൽ.

12.30:സ്കൂബാ സംഘം തിരച്ചിൽ നടത്തി മാലിന്യം നിറഞ്ഞ ചാക്കെന്ന് സ്ഥിരീകരിച്ചു.

2.00 P.M: വീണ്ടും സ്കൂബാ സംഘത്തിന്റെ തിരച്ചിൽ

3.00:ന്: ടണൽ അവസാനിക്കുന്ന റെയിൽവേയുടെ ഭാഗത്ത് സ്കൂബാ സംഘം നീന്തി കയറി തിരച്ചിൽ നടത്തി

3.30:നാലാമെത്തെ പ്ളാറ്റ് ഫോമിന് ഇടയിലുള്ള റെയിൽവേ യാർഡിലെ രണ്ട് മാൻഹോളിൽ ജെറ്റിംഗ് മെഷീൻ ഉപയോഗിച്ച് വെള്ളത്തിന് അധിക മർദ്ദം നൽകി മാലിന്യം പുറത്തേക്ക് തള്ളുന്ന പ്രവൃത്തി ആരംഭിച്ചു.

രാത്രി 7.30: ദൗത്യസംഘം തെരച്ചിൽ നിർത്തി

Advertisement
Advertisement