ഫയർഫോഴ്സിന് ആദരമർപ്പിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Monday 15 July 2024 3:27 AM IST

കൊച്ചി: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ തൊഴിലാളിയെ കണ്ടെത്താൻ ജീവൻപണയംവച്ച് തെരച്ചിൽ നടത്തുന്ന അഗ്നിശമനസേനാ ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ. ദുർഗന്ധം വമിക്കുന്ന വെള്ളത്തിൽ മതിയായ സുരക്ഷാസംവിധാനമില്ലാതെ മുങ്ങിത്തപ്പുന്നവരോടുള്ള കടപ്പാട് വാക്കുകൾക്ക് അതീതമാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറലിന് അയച്ച കത്തിൽ അദ്ദേഹം പറഞ്ഞു. മകന്റെ തിരിച്ചുവരവിന് കാത്തിരിക്കുന്ന ഒരമ്മയുടെ പ്രതീക്ഷയാണ് ഇവർ. അഗ്നിശമനസേനാ ഉദ്യോഗസ്ഥർക്ക് മതിയായ സുരക്ഷാസംവിധാനം ഇല്ലെന്നിരിക്കെ അനിവാര്യമായ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചു.

Advertisement
Advertisement